ഒന്നും ഉരിയാടാതെ 35 [നൗഫു] 5656

 

വർധിതമായ കോപത്തെ നിയന്ത്രിക്കാൻ കഴിയാതെ അജ്മല്‍ വലതു കൈ നാജിയുടെ ഇടതു കവിൾ ലക്ഷ്യമാക്കി ആഞ്ഞു വീശി…

 

പ്ടാ….

പടക്കം പൊട്ടുന്ന പോലെ ഉള്ള ആ അടിയിൽ നാജി കുറച്ചു പിറകിലേക് വേച്ചു പോയി…

 

ആ അടിയുടെ പ്രകമ്പനം എന്നോണം എന്റെ കയ്യിൽ ഇരിക്കുന്ന നാജിയുടെ കൈ പോലും വിറച്ചു വേർപെട്ട് മാറി….

 

ഞാൻ നാജിയെ നോക്കിയപ്പോൾ അവൾ സങ്കടത്തോടെ എന്നെ നോക്കി നിൽക്കുന്നു.

 

“എടി… ചൂലേ.. നിന്നെ എല്ലാം മറന്നു സ്നേഹിച്ചത് എന്റെ തെറ്റ്.. നാല് വർഷം നിന്നെ പ്രണയിച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല നിന്റെ പ്രണയം എന്നത് മറ്റൊരുവനെ കാണുന്നത് വരെ മാത്രമാണെന്ന്… എന്നിട്ടും എന്തായിരുന്നു ഇന്നത്തെ നിന്റെ പെർഫോമൻസ്… ഗംഭീരം… നല്ല നടിയാണ് നീ..”

 

പല്ലുകള്‍ കൂട്ടി കടിച്ചു അജ്മൽ അവളെ നോക്കി വീണ്ടും മുരണ്ടു…

 

ദേഷ്യം വിട്ടു മാറാതെ നാജിയെ വീണ്ടും അടിക്കുവാനായി അജ്മല്‍ കൈ ഓങ്ങിയപ്പോൾ ഞാൻ അജ്മലിന്റെ കൈ പിടിച്ചു വെച്ചു..

 

“എടാ.. എന്നെ വിട്.. നാളെ നിനക്കും ഈ അവസ്ഥ തന്നെ ആയിരിക്കും.. ഇവളെ വിശ്വസിക്കാൻ നിൽക്കണ്ട…”

 

75 Comments

Comments are closed.