ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

എന്റെയും അജ്മലിന്റെയും ചങ്കുകൾ മിടിക്കുന്നതിനേക്കാൾ കൂടുതൽ നാജിയുടേത് ഇടിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം… കാരണം ഒരു വശത്ത് നാജി പ്രാണനെ പോലെ പ്രണയിച്ചവൻ… തൊട്ടടുത് തന്നെ പ്രാണൻ നൽകിയും പ്രണയിക്കാൻ നിൽക്കുന്നവൻ.. ആരാണ് ഇതിൽ നല്ലവൻ..

 

ഒരാഴ്ച മുമ്പ് മാത്രം ജീവിതത്തിലേക്കു വന്ന ബാവൂവോ… അല്ലേൽ നാല് വർഷമായി പ്രണയിക്കുന്ന അജ്മലോ … എന്ത് തീരുമാനം നാജി എടുക്കുമെന്നറിയാതെ… ഞാനും അജ്മലും അവളുടെ അരികിൽ തന്നെ നിന്നു…

 

ചില സന്ദർഭങ്ങൾ അങ്ങനെ ആണ്.. മുന്നോട്ടുള്ള വഴിയിൽ നമുക്ക് ശരി എന്ന് തോന്നുന്നത് ചെയ്യേണ്ടി വരും.. നാജിയുടെ കൈകൾ എന്റെ കയ്യിലെക് ചേർന്ന് നിൽക്കുന്നത് ചെറിയ ഒരു തണുപ്പോടെ ഞാൻ അറിഞ്ഞു…

 

ആ സമയം ഞാന്‍ അജ്മലിനെ നോക്കിയപ്പോൾ ആ കണ്ണുകളിൽ സങ്കടവും നാജിയോടുള്ള ദേഷ്യവും കത്തുന്നത് കണ്ടു… കുറച്ചു മുന്നേ എങ്ങനെയാണോ ഞാൻ അപമാനിക്കപെട്ടത്.. അതിനേക്കാൾ അപമാന ഭാരം അവനിലേക് ഇറങ്ങിയിരിക്കുന്നു…

 

“ടി… നീ, നീ എന്നെ ചതിക്കുകയായിരുന്നോ…”

 

അജ്മൽ തന്റെ ഉള്ളിലെ ദേഷ്യം മുഴുവൻ പുറത്തേക്കൊഴുക്കി കൊണ്ട് മുരണ്ടു…

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.