ഒന്നും ഉരിയാടാതെ 35 [നൗഫു] 5231

 

അജമലിന്റെ കണ്ണുകൾ പെട്ടന്ന് തന്നെ നാജിയുടെ അടുത്തേക് തിരിഞ്ഞു… ഇതുവരെ കണ്ട ആത്മവിശ്വാസം അവന്റെ കണ്ണുകളില്‍ നിന്നും ഒഴിഞ്ഞു തുടങ്ങിയിരുന്നു.. പകരം അവന്റെ കണ്ണുകളില്‍ അരുതാത്തത്തെന്തോ സംഭവിക്കും എന്നുള്ളോരു ഭയം നിറയാന്‍ തുടങ്ങിയിരുന്നു…

 

അവന്റെ മുഖത്തു വിരിയുന്ന ടെൻഷൻ ഉള്ളിൽ എത്ര മാത്രം കടലിരമ്പം ഉണ്ടാക്കുന്നു എന്നെനിക്ക് മനസിലാവുന്നുണ്ട്… അജ്മലിന്റെ ഉയര്‍ന്ന ഹൃദയമിടിപ്പ് ഇപ്പോ എനിക്കും നാജിക്കും ശരിക്കും കേള്‍ക്കാം..

 

ഞാൻ കുറച്ചു മുന്നേ മാത്രം അനുഭവിച്ച ഉള്ളിന്റെ ഉള്ളിലേക്കിറങ്ങിയ വൈകാരികത അവനെയും കുറച്ചു നിമിഷത്തേക്കെങ്കിലും അനുഭവിപ്പിച്ചാൽ…

 

കുറച്ചു നിമിഷങ്ങൾ മുന്നോട്ട് പോയി.. ഞാൻ വീണ്ടും നാജിയെ നോക്കി… അവളുടെ കൈകൾ എന്റെ കയ്യിലെക് ചേരുന്നുണ്ടോ എന്നറിയാന്‍…

 

എന്നെയും അജ്മലിനെയും മാറി മാറി നോക്കുന്ന നാജിയെ ആയിരുന്നു ഞാൻ കണ്ടത്..

 

കുറച്ചു നിമിഷങ്ങൾക് മുമ്പ് ഞാൻ കണ്ട കാഴ്ച എന്റെ മനസിൽ തന്നെ ഉണ്ടായിരുന്നേൽ തീർച്ചയായും ഞാന്‍ കൈ നീട്ടി വെക്കില്ലായിരുന്നു നാജിയുടെ മുമ്പിലേക്.. കാരണം സ്വന്തം ഭര്‍ത്താവിനെ മറന്നു കൊണ്ട് കാമുകന്റെ കൂടെ പോകാൻ നിൽക്കുന്ന അത്രയും അധഃപതിച്ചു പോയ ഒരു പെണ്ണായെ ആ സമയം വരെ എന്റെ ഉള്ളിൽ ഞാൻ നാജിയെ കണ്ടിരുന്നുള്ളു…

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.