ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

ഞാൻ നാജിയെ ഒന്ന് നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ട്.. അവൾക്കൊരു തീരുമാനം എടുക്കാൻ സാധിക്കാത്തത് പോലെ…

 

ഒരുപാട് നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ഥമില്ല.. ഒരു തീരുമാനം ഉണ്ടായേ പറ്റൂ.. ഞാൻ എന്റെ കൈ പതിയെ വിടർത്തി… നാജിയുടെ നേരെ നീട്ടി… പിന്നെ അജ്മലിന്റെ മുഖത്തേക്ക് നോക്കി.. എന്റെ മനസില്‍ ഭയമുണ്ടായിരുന്നെങ്കിലും കണ്ണുകളില്‍ എന്തായിരുന്നുവെന്ന് എനിക്കറിയില്ല..

 

“അജ്മലെ ഞാൻ ഈ നീട്ടിയ കൈകൾ നീ കണ്ടുവോ.. നീ നിന്റെ ആണെന്ന് വിശ്വസിക്കുന്ന നാജിയുടെ നേരെ നീട്ടിയ എന്റെ കൈ…”

 

അവന്റെ ഹൃദയത്തെ ആഴത്തിൽ പിടപ്പിച്ചു കൊണ്ട് ഞാൻ മുരണ്ടു…

 

“എന്‍റെയീ കൈകളിലേക് കൈ വെക്കാതെ നാജി നിന്റെ കൈകളില്‍ പിടിച്ചാല്‍ നീ ഇവളേയും കൂട്ടി എങ്ങോട്ടാണെന്ന് വെച്ചാല്‍ പൊയ്ക്കോ… പിന്നെ ഒരിയ്ക്കലും ഞാൻ ഇവളുടെ പുറകെ വരില്ല …” ഇപ്പോഴും അങ്ങനെ തന്നെ ആണ്.. ഞാൻ നാജിയുടെ പിറകെ വന്നിട്ടില്ല… അവൾക് നീ ഇല്ലാതെ പറ്റില്ല എന്നാണേൽ മാത്രം….ഇവിടുന്ന് തിരിച്ചുള്ള യാത്ര ബാവു ഒറ്റക് ആയിരിക്കും…

തീരുമാനം ഞാന്‍ നാജിക്ക് വിട്ടുകൊണ്ട് അജ്മലിനെ നോക്കിയൊന്നു ചിരിച്ചു.

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.