ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

അജ്മൽ വീണ്ടും എന്നെ നോക്കി പറഞ്ഞു…

 

“അജ്മൽ… പ്ലീസ് സ്റ്റോപ്പിറ്റ്….”

 

നാജിയാണ്.. ഇത് വരെ മിണ്ടാതെ ഇരുന്നവളുടെ ശബ്ദം വല്ലാതെ ഉയര്‍ന്നിരുന്നു.

ആ വാക്കുകളിലെ ആദ്യാക്ഷരങ്ങൾ തന്നെ അവനോടുള്ള അവളുടെ മനോഭാവം കാണിക്കുന്നുണ്ട്… ഇന്നലെ വരെ അജു എന്ന് മാത്രം വിളിച്ചവൾ പെട്ടന്ന്.. പേര് വിളിച്ചിരിക്കുന്നു…

 

അജ്മൽ.. അജ്മൽ അജ്മൽ….

 

“കുഞ്ഞീ..”

 

അജ്മൽ വളരെ പതിയെ അവന്റെ ഉള്ളിലെ അവളോടുള്ള എല്ലാ സ്നേഹവും പുറത്തേക്കൊഴുക്കി കൊണ്ട് വിളിച്ചു നോക്കി…

 

ഇല്ല.. നാജി അവനെ ഇപ്പോൾ നോക്കുന്നു പോലും ഇല്ല…

 

“നാജി നിനക്ക് വേണ്ടി.. നിന്നെ സ്വന്തമാക്കുവാൻ വേണ്ടി മാത്രമാണ്.. ഞാൻ കടല് കടന്നത്.. നിന്റെ വിവാഹം മുടക്കിയത്… എന്നിട്ടും…”

 

എന്റെ മുന്നിൽ നിന്നു അജ്മൽ നാജിയെ നോക്കി യാചിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ എന്റെ ഉള്ളിലൂടെ എന്തെല്ലാമോ ഓടി പോകുന്നത് പോലെ…

 

എങ്കിലും നാജി ഇനി അവന്റെ സംസാരത്തിൽ വീണു പോകുമോ എന്ന് പോലും ഞാൻ ഭയപ്പെടുന്നു.. പൂർവ്വ കാമുകൻ. അല്ല.. ഇപ്പോഴും അവളുടെ കാമുകൻ എന്ന് പറയാൻ പറ്റുന്നവൻ… കാരണം ഞാൻ നാജിയുടെ ജീവിതത്തിലേക്കു വന്നിട്ട് പത്തു ദിവസം പോലും ആയിട്ടില്ല.. പക്ഷെ അജ്മലോ… കുറച്ചു വർഷങ്ങൾ അവളുടെ എല്ലാം എല്ലാം ആയിരുന്നവൻ..

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.