ഒന്നും ഉരിയാടാതെ 35 [നൗഫു] 5231

 

“നാജി..”

 

അവന്റെ ശബ്ദം കുറച്ചു ഇടറിയോ..

 

ഇടറിയിട്ടുണ്ട്.. നാജി അവനെ ഒന്ന് നോക്കുന്നു പോലും ഇല്ല.. തല കുനിച്ചാണ് നിൽക്കുന്നത്..

 

“നാജി നീ വരുന്നുണ്ടോ.. എനിക്ക് സംസാരിക്കണം…”

 

“അവൾ വരില്ല…”

 

മറുപടി ഞാനായിരുന്നു പറഞ്ഞത്..

 

“അത് പറയാൻ നീ ആരാടാ…”

 

അജ്മൽ കുറച്ചു ദേഷ്യത്തോടെ എന്നെ നോക്കി കൊണ്ട് ചോദിച്ചു…

 

“ഹ ഹ ഹ ഹ…. നല്ല ചോദ്യം.. അത് നിനക്കിപ്പോഴും മനസിലായില്ലേ അജ്മലിക്ക…”

 

നാജി എന്റെ കൂടെ നിൽക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു എന്റെ ഉള്ളിൽ ഒരു ഊർജം നിറഞ്ഞു വന്നത് പോലെ… അത് വരെ നടന്ന കാര്യങ്ങൾ ഞാൻ മനപ്പൂർവം മറന്നുവോ….

 

അജ്മൽ എന്നെ നോക്കി ഒന്ന് ചിരിച്ചു… കുറച്ചു ഉറക്കെ തന്നെ…

 

“അറിയാം അറിയാം.. നീ ഇവളുടെ ഡ്യൂപ്ലിക്കേറ്റ് ഭര്‍ത്താവല്ലേ?… കുറച്ചു ദിവസത്തേക്ക് മാത്രം നിന്റെ പേര് ഇവളുടെ കഴുത്തിൽ കെട്ടിയ വെറും ഭർത്താവ്…”

 

ആ വാക്കുകളിൽ ഒരുപാട് പുച്ഛം നിറഞ്ഞത് പോലെ എനിക്ക് തോന്നി….

 

“നമ്മളൊക്കെ ചെറുപ്രായത്തിൽ കളിക്കാൻ ആയി പലതും വാങ്ങില്ലേ അത് പോലെ… ഇതാ ഇവൾക്കും ( നാജിയെ ചൂണ്ടി കാണിച്ചു കൊണ്ട് ) എനിക്കും ഉരുട്ടി കളിക്കാൻ ഉള്ള ഒരു കളിപ്പാട്ടം മാത്രമാണ് നീ…”

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.