ഒന്നും ഉരിയാടാതെ 17 [നൗഫു] 4873

ഒന്നും ഉരിയാടാതെ 17

Onnum uriyadathe

Author : നൗഫു |||Previuse part

സുഹൃത്തുക്കളെ. നിങ്ങളുടെ പ്രാർത്ഥന യുടെ ഫല മായി .. നമ്മളെ വണ്ടി കിട്ടി ട്ടോ..❤❤❤.

നന്ദി നന്ദി നന്ദി…???

 

നമുക്ക് കഥയിലേക് തന്നെ പോകാം ???

 

“എന്തെ.. ഞാൻ ചോദിച്ചത് കേട്ടില്ലേ… ആർക്കാ കുറ്റമെന്ന്…”

 

“അവൻ ഇനി വരില്ല…”

 

നാജി എന്നോട് അതിനുള്ള ഉത്തരമായി പറഞ്ഞു…

http://imgur.com/gallery/WVn0Mng

 

“എന്താ.. എന്താ നീ പറഞ്ഞത്..”

 

തികട്ടി വന്ന സന്തോഷം മറച്ചു വെച്ച് കൊണ്ട് നാജിയോട് ഞാൻ ചോദിച്ചു…

 

“ഹേയ്.. ഒന്നൂല്യ.. വാ.. ചോറ്‌ തിന്നാം..”

 

നാജി പെട്ടന്ന് കണ്ണുനീർ തുടച്ചു എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്റെ കൈകളിൽ പിടിച്ചു കൊണ്ട് അടുക്കളയിലേക് നടന്നു…

 

ഉമ്മയും ഉപ്പയും ഭക്ഷണം കഴിച്ചു കഴിയാനായിരുന്നു…. ഉപ്പാക് സമയം ഒരു മണിക്ക് തന്നെ ഉച്ചക്കതെ ഫുഡ്‌ കഴിക്കണം… കൂടെ ഇരുന്നു ശീലമായി ഉമ്മയും കഴിക്കും..

 

“ഹോ.. വന്നോ രണ്ടും.. കുട്ടിക്കളി ഇപ്പോഴും മാറിയിട്ടില്ല.. ഇന്ന് എന്തായിരുന്നു രണ്ടാളും..”

 

ഉമ്മ ഞങ്ങളോടായി ചോദിച്ചു…

 

“ഹേയ് ഒന്നുമില്ല…”

 

ഉമ്മമാർ അങ്ങനെ യാണ്.. അവർക്ക് മക്കളുടെ മുഖമൊന്ന് മാറിയാൽ അറിയാൻ പറ്റുമല്ലോ…

 

“ഏതായാലും മോളെ നാജി നീ ഉള്ളത് കൊണ്ട് ഇവനെ മേയ്‌ക്കേണ്ട ചുമതല എനിക്കിപ്പോ ഇല്ല.. നിങ്ങൾ ഭാര്യയും ഭർത്താവും എന്തേലും ആയിക്കോളി..”

 

അതും പറഞ്ഞു ഉമ്മ എഴുന്നേറ്റു പോയി…

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.