ഒന്നും ഉരിയാടാതെ 17 [നൗഫു] 4953

“അയ്യേ.. മാനക്കേട്..”

 

“എന്ത് മാനക്കേട്…”

 

“അല്ല എന്നെ പോലെ ഒരു ചെറുക്കൻ നിന്റെ കയ്യും പിടിച്ചു കേറി വരുന്നത് കാണുമ്പോള്‍ ഓലൊക്കെ ഇങ്ങനെ നോക്കൂലേ..”

 

“നോക്കും അതിനെന്താടാ. ഞാൻ നിന്റെ പെണ്ണ് അല്ലെ…”

 

“നിനക്ക് ഒരു പ്രശ്നവും ഇല്ലേ..”

 

“എനിക്ക് എന്ത് പ്രശ്നം ഞാൻ എന്റെ കെട്ടിയോന്റെ കയ്യും പിടിച്ചെല്ലേ നടക്കുന്നത്..”അവരുടെ ആരുടേയും കെട്ടിയവനെയും കൊണ്ട് അല്ലല്ലോ…

 

“എന്നാൽ ഓക്കേ.. എനിക്കും ഒരു പ്രശ്‌നവും ഇല്ല.. വാ..”

 

അവളുടെ ഇടതു കൈ പിടിച്ചു കൊണ്ട് ഞാൻ നടന്നു.. വരുന്ന വഴി അവനു വേണ്ടി വാങ്ങിയ പ്രസന്റേഷൻ വലതുക്കയ്യിലും പിടിച്ചിട്ടുണ്ട്…

 

കയറി ചെല്ലുന്ന വഴിയിൽ തന്നെ ജാബിർ നിൽക്കുന്നുണ്ട്.. അവന്റെ കൂടെ കുറച്ചു ഫ്രെണ്ട്സും ഉണ്ട്.. അവൻ ഞങ്ങളെ കണ്ടപ്പോൾ നാജിയെയും എന്നെയും കൂട്ടുകാർക്ക് കാണിച്ചു കൊടുത്തു എന്തോ പറഞ്ഞു ചിരിക്കാന്‍ തുടങ്ങി..

 

ഞാൻ ജാബിറിനു കൈ കൊടുത്തു കയറി..

 

“നാജി നിന്റെ കാമുകൻ കൊള്ളാം..”

 

അതിൽ അവരുടെ ഫ്രണ്ട്സിൽ പെട്ട ഒരുവൻ അവളോട്‌ കളിയായ് പറഞ്ഞു..

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.