ഒന്നും ഉരിയാടാതെ 17 [നൗഫു] 4900

“പോവുന്നുണ്ട് ഉപ്പാ.. കുറച്ചു കഴിയട്ടെ.. മഴ വരാൻ തുടങ്ങുന്നുണ്ട്.. തോരുമോ എന്ന് നോക്കാം.. അങ്ങനെ ആണേൽ ബാവുവിന്റെ ബൈക്കില്‍ പോയാൽ മതിയല്ലോ….

നാജി ഉപ്പയോടായി പറഞ്ഞു…

 

“ഹ്മ്മ്..”

 

ഉപ്പ അതും കേട്ടു തിരികെ നടന്നു…

 

“ടാ.. നിന്റെ പരിപാടി കഴിഞ്ഞോ.. ഉപ്പാക് ചായ കൊടുക്കണം..”

 

എന്നും പറഞ്ഞു ഉമ്മ എന്റെ അടുത്തേക്ക് അടുത്തു..

 

ഞാൻ ചായ പത്രം എടുത്തു ഒരു വലിയ കോപ്പയിലേക് മാറ്റി ഒരു ഗ്ലാസും എടുത്തു കൊണ്ട് പൂമുഖത്തേക്ക് നടന്നു..

 

ഞാൻ നടക്കുന്നതിന് ഇടയിൽ നാജി എന്റെ കോപ്പയിലേക് നോക്കുന്നുണ്ട്.. അതിൽ എന്റെ ചായ നല്ല കടുപ്പത്തിൽ ഇങ്ങനെ നിറഞ്ഞു തുളുമ്പി ഇരിക്കുന്നു…

 

 

❤❤❤

 

സമയം എട്ടു മണി കഴിഞ്ഞപ്പോള്‍ മഴ നല്ലത് പോലെ തോർന്നിട്ടുണ്ട്.. വേഗം പോയി വരുവാന്‍ ഉപ്പ ഇടയ്ക്കിടെ ഓർമിപ്പിച്ചത് കൊണ്ട് ഞാനും നാജിയും എന്റെ ബൈക്കില്‍ വീട്ടിൽ നിന്നും പുറപ്പെട്ടു…

 

ഇന്ന് നാജി ബൈക്കില്‍ രണ്ട് കാലും അപ്പുറവും ഇപ്പുറവും ആയാണ് ഇട്ടിട്ടുള്ളത്.. അവൾ വീട്ടിൽ നിന്നും കയറുമ്പോള്‍ എന്റെ തോളിൽ വെച്ച കൈ.. റോട്ടിലേക് എത്തിയപ്പോള്‍ എന്റെ വയറിലേക് കൊണ്ട് വന്നു കൊണ്ട് ചുറ്റി പിടിച്ചു..

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.