ഒന്നും ഉരിയാടാതെ 17 [നൗഫു] 4873

അവൾ ഉമ്മയോടായി ചോദിച്ചു കൊണ്ട് എന്റെ പണി നോക്കി നിന്നു…

 

“അതോ.. അത് നീ കണ്ടോ..”

 

“ഇപ്പോ ആകെ അര ഗ്ലാസ് വെള്ളം ഒഴിച്ചില്ലേ.. ഇനി അതിൽ രണ്ട് ഗ്ലാസ് പാൽ ഒഴിക്കും.. പിന്നെ ഒരു നാലോ അഞ്ചോ സ്സ്‌പൂൺ തേയില..”

 

“അഞ്ചു സ്പൂണോ.. എന്റെ വീട്ടിൽ എല്ലാവർക്കും കൂടി ഒരു സ്‌പൂൺ തേയില മതി..”

 

“ഹ ഹ ഹ.. എന്നാൽ നിന്റെ വീട്ടിലെ ചായ അവൻ കാടിവെള്ളം ആണെന്ന് കരുതി ആകും കുടിച്ചത്… പിന്നെ ഒരു സ്‌പൂൺ പഞ്ചസാര…”

 

“ഹൗ.. ഉമ്മാ കേട്ടിട്ട് തന്നെ നല്ല കയ്പ്പ് ഉണ്ട്…”

 

“കേട്ടിട്ട് അല്ലെ. എന്നാൽ ഒന്ന് കുടിച്ചു നോക്കിക്കേ…”

 

“പോ.. ഉമ്മ.. എനിക്ക് വേണ്ട… എങ്ങനെ ആണ് അത് കുടിക്കുന്നത് ആവോ..”

 

“അവനു അതൊന്നും പ്രശ്നമില്ല.. നീ കട്ടൻ പഞ്ചസാര ഇടാതെ കൊടുത്തു നോക്കിയേ അവനത് പച്ച വെള്ളം പോലെ കുടിക്കും..”

 

“എന്താ ഇവിടെ ഉമ്മയും മക്കളും കൂടി..”

 

ഉപ്പ ആ സമയം അങ്ങോട്ട് വന്നു..

 

“അല്ല.. നിങ്ങൾ പോകുന്നില്ലേ.. ആ കുട്ടി രാവിലെ വന്നു അത്രയും പറഞ്ഞത് അല്ലെ..”

 

ഉപ്പ ഇന്ന് രാവിലെ വന്ന ജാബിറിന്റെ കല്യാണത്തിന് പോകുന്നതിനെ പറ്റി ഒരു സൂചന തന്നു..

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.