ഒന്നും ഉരിയാടാതെ 17 [നൗഫു] 4953

 

സമയം വൈകുന്നേരമായി.. കഴിഞ്ഞ ദിവസങ്ങളിലെ പോലെ മഴ വരുവാനുള്ള മൂടൽ വന്നു തുടങ്ങി.. നാളത്തെ കല്യാണത്തിന് എന്ത് പണി കൊടുക്കാമെന്നു ആലോചിച്ചിട്ട് ഒരു ഐഡിയയും മനസിൽ വരുന്നില്ല..

 

അവൻ എനിക്ക് ഇട്ടു പണിത പണി തിരികെ ഇട്ടാൽ അത് ആരേലും അന്വേഷിച്ചാൽ എന്റെ നേരെ വരുമെന്നുള്ള പേടി കൊണ്ട് അത് ചെയ്യാൻ വയ്യ…

 

അവസാനം ഒരു ഐഡിയ കിട്ടി.. ഇനി ഒരു ചായ കുടിച്ചു ആലോചിക്കാം.. ചായ ഉണ്ടാക്കി കുടിക്കാമെന്ന നല്ല ഐഡിയ…

 

ചായ ഉണ്ടാക്കി തരാൻ ആരെയും കാണുന്നില്ല.. ഉമ്മാ എന്ന് ഉറക്കെ വിളിച്ചു ആർത്തിട്ടും ആരെയും കാണുന്നില്ല.. നാജിയെ തിരഞ്ഞു റൂമിൽ പോയെങ്കിലും ആരുമില്ല..

 

ഇവരിത് എവിടെ പോയെന്നും ഓർത്തു കൊണ്ട് ഞാൻ തന്നെ ചായ എടുക്കാന്‍ അടുക്കളയിൽ കയറി..

 

ചായക്കുള്ള വെള്ളം വെച്ച് നിൽക്കുമ്പോഴാണ് ഉമ്മയുടെയും മരുമോളുടെയും ശബ്ദം കേൾക്കുന്നത്.. ആരുടെയോ കുറ്റം പറഞ്ഞുള്ള വരവാണ്.. എന്താ ഒരു ചിരി.. അയൽവക്കത്ത് എവിടെയോ പോയി വരുന്ന വഴിയാണ്…

 

“ബാവു.. എനിക്കും ചായ വേണേ..” ഉള്ളിലേക്കു കയറിയ ഉടനെ നാജി എന്നോടായി പറഞ്ഞു…

 

“മോളെ നാജി ഓൻ ഉണ്ടാക്കുന്ന ചായ നിനക്ക് കുടിക്കാന്‍ കഴിയില്ല..”

 

“അത് എന്താണ് ഉമ്മാ…”

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.