ഒന്നും ഉരിയാടാതെ 17 [നൗഫു] 4873

പല്ലിളിച്ചു കാണിച്ചു കൊണ്ട് നാജി വീണ്ടും വായ തുറന്നു…

 

“എന്തെ എരു കേറിയോ..”

 

അവളുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നത് കണ്ടു മീൻ മുളകിട്ടതിത്തിന്റെ എരുകേറി നാവ് കുഴഞ്ഞെന്ന് കരുതി ഞാൻ അവളോട്‌ ചോദിച്ചു…

 

ഇല്ല എന്ന് തലയാട്ടി കാണിച്ചു കൊണ്ട് അവൾ വീണ്ടും അടുത്ത ഉരുളക്ക് വേണ്ടി എന്റെ നേരെ നിന്നു..

 

“ഇന്നാ ഈ വെള്ളം കുടി.. ഞാനും ഒന്ന് തിന്നട്ടെ..”

 

ആ ഉരുള എന്റെ വായിലേക്കിട്ടു ഞാൻ വെള്ളം അവൾക്ക് നേരെ നീട്ടി

 

രണ്ട് പ്ളേറ്റിലുമായുള്ള ചോറ്‌ കഴിഞ്ഞപ്പോള്‍ നാജി എന്റെ കയ്യിൽ നിന്നും പ്ലേറ്റ്‌ വാങ്ങി നടന്നു…

 

ഞാനും അവളുടെ പിറകെ തന്നെ സിംഗിന്റെ അടുത്തെത്തി…

 

അവൾ പാത്രം കഴുകുന്നത് കണ്ടു കുസൃതിയായി അവളുടെ പിറകിലേക് ചേർന്ന് നിന്ന് കൊണ്ട് ഞാൻ കൈകൾ ഇടയിലൂടെ കയറ്റി കഴുകി.. അതിൽ കുറച്ചു വെള്ളമെടുത്ത് അവളുടെ മേലേക്ക് കുടഞ്ഞു തിരികെ നടന്നു..

 

പക്ഷെ വാതിലിന്റെ അരികിൽ എത്തിയപോഴെക്കും എന്റെ പുറകു വശം മുഴുവൻ അവൾ വെള്ളം കൊണ്ട് നനച്ചിരുന്നു.. കയ്യിൽ നേരത്തെ കഴുകി കൊണ്ടിരുന്ന പ്ളേറ്റുമുണ്ട്..

 

എടി എന്നും പറഞ്ഞു ഞാൻ അവളുടെ നേരെ ഓടി അടുത്തപ്പോൾ.. നാജി പുറത്തേക്ക് ഓടി ഉമ്മയുടെ അടുത്ത് നിന്നു…

 

 

❤❤❤

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.