ഒന്നും ഉരിയാടാതെ 17 [നൗഫു] 4953

എന്നെ നോക്കി നാജി ചിരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു..

 

“ഹേയ്.. എന്താ എനിക്ക് ചിരിക്കാന്‍ പറ്റില്ലേ..”

 

കൊഞ്ഞളാം കുത്തി ചിരിച്ചു കൊണ്ട് തന്നെ അവൾ എനിക്ക് മറുപടി തന്നു…

 

ചിരിച്ചോ ചിരിചോ… എന്നെ ഓരോ കുണ്ടിലും ചാടിച്ചു നീ ചിരിക്.. ഞാൻ എന്റെ മനസ്സിൽ മറുപടി പറഞ്ഞു കൊണ്ട് അവൾക്കുള്ള ചോറ്‌ പ്ളേറ്റിലേക് ഇട്ടു കൊടുത്തു…

 

“എന്താടി നീ കഴിക്കുന്നില്ലേ..”

 

പ്ളേറ്റിലെ ചോറിൽ വിരലുകള്‍ കൊണ്ട് കളം വരച്ചു ഇരിക്കുന്ന നാജിയെ നോക്കി ഞാൻ ചോദിച്ചു..

 

“വിശപ്പില്ലടാ..”

 

“നിന്റെ വിശപ്പ് എങ്ങു പോയി..”

 

പോടാ…

 

“എന്നാൽ ഇത് തിന്നോ..”

 

അവളുടെ പ്ലേറ്റ്‌ മാറ്റി വെച്ച് എന്റെ പ്ളേറ്റിൽ നിന്നും ഞാൻ ചോറ്‌ ഓരോ ഉരുളകളാക്കി അവളുടെ വായിലേക്ക് നീട്ടി…

 

അവൾ ആദ്യമൊന്ന് പകച്ചെങ്കിലും എന്റെ വിരല് കൂട്ടി കടിച്ചു കൊണ്ട് കഴിക്കാന്‍ തുടങ്ങി…

 

ആള് ഒന്ന് ഉഷാർ ആയതു പോലെ.. ഞാൻ എന്റെ ഉരുള വായിലേക്ക് ഇടുന്നതിനു മുമ്പ് തന്നെ അവൾ വീണ്ടും വായ തുറന്നു കാണിച്ചു…

 

“ടി.. ഒന്ന് പതിയെ തിന്നു.. എനിക്കും കഴിക്കണം..”

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.