ഒന്നും ഉരിയാടാതെ 17 [നൗഫു] 4873

“അടിപൊളി അല്ലെ.. എന്താ പരിപാടി.. ഈ ജാബിറിനു സത്യത്തിൽ എന്താ പരിപാടി..”

 

“ഇവിടെ കുറെ ബിസിനസ് ഓക്കേ ഉണ്ട് ടൗണിൽ..”

 

“ഹ്മ്മ്…”

 

“നിന്റെ കൂട്ടുകാരികൾ എന്ത് പറയുന്ന…”

 

“അവർക്ക് ഭയങ്കര അസൂയയാണ് മോനെ..”

 

“അത് എന്ത് പറ്റി..”

 

“അവളുമാർക്ക് കിട്ടിയതെല്ലാം അവരേക്കാൾ പ്രായത്തില്‍ ഒരുപാട് മൂത്തത് അല്ലെ.. എനിക്ക് കിട്ടിയതോ ഈ മീശ പോലും മുളക്കാത്ത കിളുന്ത് ചെക്കനെ”

 

ഒരു കൈ എടുത്തു അവൾ എന്റെ കവിളിൽ പിടിച്ചു പറഞ്ഞു…

 

“ഹ്മ്മ്.. നാളെ മുതൽ മീശയും താടിയും വരുത്താന്‍ നോക്കണം..”

 

“എന്താ..”

 

“ഏയ്‌ ഒന്നുമില്ല മോളെ.. കുറച്ചു കരടി നെയ്യ് കിട്ടുമോ എന്ന് നോക്കട്ടെ എന്ന്..”

 

“അത് എന്തിനാ..”

 

“അല്ല നിന്റെ കൂടെ നടക്കാൻ ഇനി മീശയും താടിയും ഇല്ലാതെ ഇരിക്കണ്ട..”

 

“അയ്യട മോനെ.. കണ്ട ക്രീമൊക്കെ വാരിതേച്ചു ഈ മുഖമെങ്ങാൻ വൃത്തികേടാക്കിയാൽ ഉണ്ടല്ലോ എന്റെ മോൻ വിവരം അറിയും പറഞ്ഞില്ല എന്ന് വേണ്ട..”

 

“ഉത്തരവ് തമ്പുരാട്ടി.. വടിച്ചു നോക്കാമല്ലോ..”

 

“എന്തിനാ മോനെ വെറുതെ ഈ മൂന്നാല് മുടിക്ക് വേണ്ടി കുറെ ബ്ലേഡ് ചിലവാക്കുന്നത്.. നിനക്ക് ഇനി വരുവാണേൽ വരും.. അന്നേരം വടിച്ചാൽ പോരെ..”

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.