ഒന്നും ഉരിയാടാതെ 17 [നൗഫു] 4953

“ടാ.. പോക്കാൻ തവളെ. അവൻ എന്റെ കാമുകൻ അല്ല എന്റെ ഭർത്താവാണ്.. എന്നെ മഹർ കൊടുത്തു സീകരിച്ചവൻ.. ആദ്യം പോയി ഒരു പെണ്ണ് കെട്ടാൻ നോക്കടാ.. തവളെ..”

 

അവൻ പറഞ്ഞത് കളിയായ് കേട്ടു ചിരിച്ചു തള്ളുമെന്നു പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് നാജി പറഞ്ഞു…

 

അവളുടെ മറുപടി യിൽ അവിടെ കൂടെ നിന്നവർ എല്ലാം അവനെ നോക്കി ചിരിച്ചു…

 

അവന്റെ ഇരട്ട പേര് ആണെന്ന് തോന്നുന്നു.. തവള.. ഒന്ന് രണ്ട് പ്രാവശ്യം അത് കേട്ടപ്പോള്‍ അവനും കൂടെ ഉള്ളവർക്കും മതിയായി.. എന്നെയും നാജിയെയും ജാബിർ അകത്തേക്കു കൊണ്ട് പോയി..

 

നാജിയെ കണ്ടപ്പോൾ അവളുടെ ഫ്രണ്ട്സ് മുഴുവൻ ഓടി വന്നു കൊണ്ട് അവളെ പൊതിഞ്ഞു… എനിക്ക് പിന്നെ അവിടെ ആരെയും പരിചയം ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു മൂലയിലേക് മാറി കസേരയിൽ ഇരുന്നു… എന്റെ മൊബൈലെടുത്തു കുത്തിക്കളിക്കാൻ തുടങ്ങി..

 

നാജി ഇടയ്ക്കിടെ അവളുടെ ഫ്രണ്ട്സിനു എന്നെ കാണിച്ചു കൊടുക്കുന്നുണ്ട്.. അവരെല്ലാം എന്നെ നോക്കി പുഞ്ചിരിച്ചു… ഞാനും അവരോട് ചിരിച്ചു കാണിച്ചു..

 

“നീ ഇവിടെ ഇരുന്നോ ഞാൻ ഒന്ന് ജാബിറിന്റെ ഉമ്മയെയും സഹോദരിയെയും കണ്ടു വരാം…”

 

നാജി അവരുടെ ഇടയിൽ നിന്നും എന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു..

 

അവളും അവളുടെ ഫ്രെണ്ട്സും അവിടെ നിന്നും വീടിന്റെ ഉള്ളിലേക്കു കയറി പോയി…

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.