ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

വീടിന്റെ ബാൽക്കണിയിൽ കൂടി വെള്ള പുകച്ചുരുൾ പോലെ കോട എന്നെ തൊട്ട് തലോടി പോകുന്നു.. ഞാൻ കുറച്ചു ശ്വാസം വായിലൂടെ പുറത്തേക് വിട്ടപ്പോൾ സിഗരറ്റ് വലിച്ചത് പോലെ പുകച്ചുരുൾ മുകളിലേക്കു ഉയർന്ന് പൊങ്ങി.

 

ശ്വസിക്കുന്ന വായുവിന് പോലും നല്ല തണുപ്പ്.. വീടെടുത് ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ താമസിക്കണം… എന്താ സുഖം..

 

“ബാവു,.. ചായ…” ഒരു കപ്പിൽ ചായയുമായി എന്റെ അരികിലേക് വന്നു കൊണ്ട് തന്നു…

 

“എന്റെ നാജി നമുക്ക് ഇവിടെ ഒരു പത്തു സെന്റ് സ്ഥലം വാങ്ങി വീട് വെച്ചാലോ..”

 

ചായ വാങ്ങുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു…

 

“നല്ല രസമായിരിക്കും.. എനിക്കും ഇഷ്ട്ടമാ..”

 

“ഹ്മ്മ്.. നോക്കട്ടെ നമ്മുടെ ബിസിനസ് ഒന്ന് പച്ച പിടിച്ചാൽ നോക്കണം…”

 

“ഇത്താ…”

 

താഴെ നിന്നും എളാമ്മയുടെ മകൾ വിളിച്ചപ്പോൾ നാജി അവിടെ നിന്നും പോയി..

 

ഒരു കയ്യിൽ ചായയും പിടിച്ചു ഞാൻ ചാരുപടിയിൽ കുറച്ചു നേരം കൂടി ഇരുന്നു..

 

❤❤❤

 

“ബാവു.. നമുക്കൊന്ന് പുറത്ത് പോയാലോ..”

 

“എവിടെ..”

 

“അതൊക്കെയുണ്ട് നീ വാ..”

 

നാജി എന്നെ അവിടെ നിന്നും കൂട്ടി നടന്നു..

 

“നാജി.. ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറ്റട്ടെ..”

 

“അത് എന്തിനാ..”

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.