മറ്റൊന്നും പറയാതെ അവൾക്ക് പറയാനുള്ളത് കേൾക്കാൻ താല്പര്യമില്ലാത്ത പോലെ ഞാൻ കിടന്നു..
അജ്‌മൽ ശരിക്കും ഇവളെ പ്രേമിച്ചത് ഇനി സ്വത്തു കണ്ടിട്ടാണോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ ആ സമയം അങ്ങനെ പറയണമെന്ന് തോന്നി… ഞാൻ ഇടക്ക് എഴുന്നേറ്റ് നോക്കിയപ്പോഴും എന്തോ ആലോചിച്ചു നാജി ബെഡിൽ ഇരിക്കുന്നുണ്ട്…
മലയടിവാരത്തുള്ള വീടായത് കൊണ്ട് തന്നെ എളാമ്മയുടെ വീട്ടിൽ നല്ല തണുപ്പ് ഉണ്ടായിരുന്നു.. കൂടെ നല്ല മഴയും.. സമയം അഞ്ചു മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു…
എന്റെ രാവിലത്തെ ദിനചര്യ കഴിഞ്ഞു ഞാൻ നാജിയെ വിളിച്ചുണർത്തി.. അവൾ ഇന്നലെ ഒരു പോള കണ്ണടച്ചില്ലെന്ന് തോന്നുന്നു.. കണ്ണെല്ലാം വീർത്തു കൺതടത്തിൽ കുറച്ചു കറുപ്പിറങ്ങിയിട്ടുണ്ട്..
“ഇന്നലെ എപ്പോഴാ ഉറങ്ങിയത്..”
“ആ.. അറിയില്ല.. ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നു പോയി..”
“ഇനിയും ഇരിക്കേണ്ട വേം നിസ്കാരം നിർവഹിക്കാൻ നോക്ക്…”
അവളെ എഴുന്നേൽപ്പിച്ചു ബാത്‌റൂമിലേക് തള്ളി വിട്ടു മുകളിലത്തെ ഹാളിൽ ഉള്ള വാതിൽ തുറന്നു ഞാൻ ബാൽക്കണിയിലേക് ഇറങ്ങി… കുറച്ചു തണുപ്പ് ഉണ്ട്.. ഒന്ന് വിറക്കാൻ തോന്നുന്നു… മുന്നിലേക്ക് നോക്കിയാൽ ഒന്നും കാണാൻ സാധിക്കുന്നില്ല.. കോട ഇറങ്ങിയിട്ടുണ്ട്…
65 Comments
Comments are closed.