ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

 

“അത് എന്ത് നഷ്ടം..”

 

“നിന്റെ വാപ്പ.. അതായത് എന്റെ മാമൻ.. നിന്റെ കല്യാണത്തിന് ഓർഡർ ചെയ്‌ത കോഴിയുടെ പൈസ ഇത് വരെ തന്നിട്ടില്ല.. ഇനി അത് കിട്ടുമെന്ന് തോന്നുന്നുമില്ല അറിയോ നിനക്ക്..”

 

എന്റെ സംസാരം കെട്ടിട്ടാണെന്ന് തോന്നുന്നു അവളുടെ മുഖത്തു ചെറിയ ഒരു പുഞ്ചിരി വിരിയുന്നുണ്ട്..

 

“അത് ഞാൻ നാളെ വേടിച്ചു തരാം പോരെ.. അല്ലേൽ എന്റെ അക്കൗണ്ടിൽ നിന്നും എടുത്തു തരാം..”

 

“വേണ്ട ഇനി അതൊന്നും വേണ്ട ഞാൻ എന്റെ സങ്കടം പറഞ്ഞെന്നെ ഉള്ളൂ..”

 

“ഹോ സങ്കടം ആയിരുന്നു അല്ലെ.. ഞാൻ വിചാരിച്ചു.. പൈസ കിട്ടാൻ വേണ്ടി ആണെന്ന്..”

 

“ഒന്ന് പോടീ.. പണത്തിനാണെങ്കിൽ നിന്റെ മറ്റൊൻ ചെയ്തത് പോലെ നല്ല പൈസയുള്ള വീട്ടിൽ നിന്നും പെണ്ണിനെ പ്രേമിച്ചിട്ട് അവളുടെ കല്യാണം നടത്താൻ തീരുമാനിക്കുമ്പോൾ വേറെ ആരുടെ എങ്കിലും പേര് പറഞ്ഞു മൊടക്കി കെട്ടിയാൽ പോരെ…”

 

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ നാജിയുടെ വായ അടഞ്ഞു..

 

“അജ്‌മലിക്ക എന്നെ പ്രേമിച്ചത് എന്റെ സ്വത്തും പണവും കണ്ടിട്ടാണെന്നാണോ നീ പറയുന്നത്..”

 

കുറച്ചു നേരത്തെ മൗനത്തിനു ശേഷം. അവൾ എന്നോട് ചോദിച്ചു…

 

“അതേ..”

 

“എനിക്ക് എന്റെ അജ്‌മലിനെ വിശ്വാസം ആണ്..”

 

“നിനക്ക് വിശ്വസിക്കാം.. ഞാൻ തടയില്ല.. തെളിവും ഇല്ല.. പക്ഷെ ഒരു ദിവസം നീ അറിയും…”

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.