ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

“ഇനി അതും ഞാൻ പറയണോ…”

 

“ആ പറ…”

 

“അജ്‌മൽ..”

 

“എന്നിട്ട്..”

 

“എന്നിട്ട് എന്താ.. എനിക്ക് നിന്നെ കണ്ടപ്പോൾ അവനെ വേണ്ടാ എന്ന് തോന്നിയോ എന്നൊക്കെ ചോദിച്ചു.. ഇന്നലെ അവൻ മെസ്സേജ് അയച്ചിട്ടും ഞാൻ റിപ്ലൈ കൊടുത്തില്ല..”

 

“അത് എന്തെ..”

 

“അന്നേരം ഞാൻ നിന്നോട് സംസാരിക്കുകയല്ലായിരുന്നോ..”

 

“എന്നിട്ട്..”

 

“അവൻ കുറെ കരഞ്ഞു വോയിസൊക്കേ അയച്ചു.. പക്ഷെ അവനെല്ലേ എല്ലാത്തിനും കാരണം.. എന്റെ കല്യാണം മുടക്കാൻ നിന്നെ കരുവാക്കി അവൻ കളിച്ചു.. ഈ കളി അവനെ തന്നെ വെച്ച് കളിച്ചെങ്കിൽ ഞാൻ ഇന്ന് അവന്റെ പെണ്ണ് ആകുമായിരുന്നില്ലേ…”

 

“ഹേയ് ഇന്നൊന്നും ആവില്ല. അവൻ ഇനി ലീവ് എടുത്തൊക്കെ വരണ്ടേ..”

 

“ബാവു.. വേണ്ടേ.. നിനക്ക് എല്ലാം തമാശയാണ്.. നീ ജീവിതം തുടങ്ങാൻ പോകുന്നെ ഉള്ളൂ..”

 

“എന്റെ പൊന്നു നാജിത്ത.. ഞാൻ നിങ്ങളോട് ഇന്നലെ പറഞ്ഞില്ലേ,.. എന്റെ ജീവിതത്തിലേക്കു നിങ്ങൾ കയറി വരുന്നത് വരെ ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചു പോലുമില്ല നിന്റെ കൂടെ ഉള്ള ജീവിതം.. എന്തിനാ ഏറെ പറയുന്നത്.. ഉമ്മയുടെ ആങ്ങളയുടെ മോളുടെയായത് കൊണ്ട് മാത്രമാണ് അന്ന് ഞാൻ കല്യാണത്തിന് വരാമെന്ന് പോലും ഉമ്മയോട് സമ്മതിച്ചത്.. പിന്നെ ഈ കല്യാണം നടന്നത് കൊണ്ട് എനിക്ക് വല്യ നഷ്ടം തന്നെ ഉണ്ടായിട്ടുണ്ട്..”

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.