ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

“ഹ്മ്മ്.. ദേഷ്യം വന്നു.. അതാ ഞാൻ പോകുവാൻ തുനിഞ്ഞത്..”

 

“ഹോ.. പൊടി മീശക്കാരന് ഇത്ര ദേഷ്യമൊക്കെ വരുമോ..”

 

അവൾ എന്റെ നേരെ തിരിഞ്ഞു കിടന്നു ചോദിച്ചു…

 

ഞാൻ എന്റെ ചുണ്ട് കുറച്ചു മുകളിലേക്കു ആക്കി കൊണ്ട് നോക്കി. പൊടി മീശ തന്നെ ഉള്ളോ ഇപ്പോഴും..

 

“നോക്കണ്ട… അവിടെ ആകെ മൂന്നോ നാലോ രോമം ഉണ്ട്.. ഹ ഹ ഹ..”

 

“പോടി.. നിനക്ക് അത് പോലും ഇല്ലല്ലോ..”

 

“പിന്നെ പെൺകുട്ടിക്ക് മീശ ഉണ്ടാവുമോ പൊട്ടാ..”

 

“പൊട്ടൻ നിന്റെ ഓൻ..”

 

“ഹ ഹ ഹ.. അത് നന്നായി അതിപ്പൊ നീയാണല്ലോ…”

 

ഞാൻ വീണ്ടും ചമ്മി.. ഇവളോട് പറഞ്ഞു ജയിക്കാൻ പറ്റില്ലല്ലോ റബ്ബേ…

 

“നീ എന്തിനാ എന്നോട് ചൂടായത്.. നാജി..”

 

“അത് ഒന്നുമില്ല..”

 

“ഹോ.. ഇനിയും ചോദിക്കാൻ എനിക്ക് തോന്നുന്നില്ല.. നേരത്തെ കഴിഞ്ഞ കാര്യങ്ങൾ ആലോചിക്കുമ്പോൾ..”

 

“അത് നല്ലതാ കുറച്ചു പേടിയൊക്കെ ഉണ്ടാവണം എന്നെ ഒന്നുമില്ലേൽ നിന്റെ പ്രായത്തിനു മൂത്തത് അല്ലെ…”

 

“പോടി.. അത് കൊണ്ട് ഒന്നുമല്ല.. ഈ സമയം ഇവിടെ നിന്നും ഇറങ്ങിയാൽ ബസ് കിട്ടൂല നാട്ടിലേക്കു..”

 

“ഹോ.. അതോണ്ട് ആണോ.”

 

അതേ ഞാൻ പല്ലിളിച്ചു അവളെ കാണിച്ചു കൊണ്ട് പറഞ്ഞു…

 

“അവൻ മെസ്സേജ് അയച്ചിരുന്നു…”

 

“ആര്..”

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.