ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

ഞാൻ നോക്കിയപ്പോൾ അവൾ കണ്ണ് തുടച്ചു കണ്ണ് നീർ തുള്ളികൾ എന്നെ കാണിക്കാതെ ഇരിക്കാൻ ഒരു വിഫലശ്രമം നടത്തി ചിരിച്ചു കാണിച്ചു… ഒരു തുള്ളി കണ്ണുനീർ എന്റെ മുഖത്തേക് ഇറ്റി വീണു…

അവളുടെ കണ്ണിലേക്കു തന്നെ നോക്കി ഞാൻ കുറച്ചു നേരം അങ്ങനെ കിടന്നു…

 

“എന്താടാ പൊട്ടാ…”

 

ഞാൻ രണ്ടു കണ്ണുകളും പൂട്ടി.. മ്ച്‌ എന്ന് ചുണ്ടുകൾ ചലിപ്പിച്ചു കാണിച്ചു..

 

അവൾ പല്ല് കൊണ്ട് ചുണ്ട് കടിച്ചു കൊണ്ട് നെറ്റി ഉയർത്തി വീണ്ടും ചോദിച്ചു.. എന്താടാ..

 

“ഒരു ഉമ്മ വെക്കാൻ തോന്നുന്നു…”

 

‘എന്താ..”

 

കുറച്ചു ഉറക്കെ തന്നെ നാജി അത്ഭുതത്തോടെ ചോദിച്ചു..

 

“ഹേയ് ഒന്നുമില്ല..”

 

“വേണ്ടാട്ടോ ബാവു.. നിന്റെ കുട്ടിക്കളി ആണേൽ ഞാൻ ക്ഷമിക്കാം..”

 

“അത് എന്താ.. എനിക്ക് എന്റെ ഭാര്യയോട് ഉമ്മ ചോദിക്കാൻ പാടില്ലേ..”

 

“പോടാ.. അവിടെ അടങ്ങി കിട…”

 

എന്നെ കുറച്ചു നീക്കി അടുത്തുള്ള ലൈറ്റ് ഇട്ടു…അവൾ എന്റെ കൂടെ കിടന്നു…

 

“ബാവു..”

 

“ഹ്മ്മ്..”

 

“നിനക്ക് വിഷമം ആയോ ഞാൻ അങ്ങനെ പെരുമാറിയപ്പോൾ..”

 

ഞാൻ അവളുടെ ചോദ്യത്തിന് ഒരു ഉത്തരവും നൽകാതെ മിണ്ടാതെ ഇരുന്നു..

 

“പറയടാ…”

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.