ഒന്നും ഉരിയാടാതെ 12 [നൗഫു] 4915

അവൾ ഉടനെ തന്നെ.. കാർ എടുത്തു വിട്ടു..

 

സമയം നാലു മണി കഴിഞ്ഞു… ആകാശം ഇരുണ്ടു മൂടി വരുന്നുണ്ട്.. പെട്ടന്ന് തന്നെ അത് നല്ല ഒരു മഴയായി കാറിലും റോട്ടിലും പെയ്യുവാൻ തുടങ്ങി.. പുറത്തും കാറിന്റെ അകത്തും നല്ല തണുപ്പ് ആണെകിലും എന്റെ ഉള്ളിൽ ചൂടിനാൽ ചുട്ട് നീറുന്നുണ്ട്… ഞാൻ അവളോടോ അവൾ എന്നോടോ പിന്നെ ഒരക്ഷരം മിണ്ടാതെ ഇരുന്നു… അവൾ ഇടക്കിടെ എന്നെ നോക്കുന്നുണ്ട്..

 

കുറച്ചു സമയത്തിനകം ഞങ്ങൾ അവളുടെ എളാമ്മയുടെ വീട്ടിൽ എത്തി.. അപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ട്… സമയം അതിവേഗത്തിൽ ചലിച്ചു.. ഞങ്ങളുടെ സൽക്കാരവും മറ്റ് പരിപാടിയും കഴിഞ്ഞു.. ഞങ്ങള്ക്കായി ഒരുക്കിയ റൂമിലേക്കു കയറി..

 

ഞാൻ പെട്ടന്ന് ഫ്രഷായി വന്നു.. അതിന് പിറകെ നാജി ഫ്രഷാകുവാനായി ബാത്‌റൂമിലേക് കയറി..

 

എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്.. രണ്ടു നേരം ബിരിയാണിയും നെയ്‌ച്ചോറും കഴിച്ചത് കൊണ്ടാവും.. ഞാൻ എന്റെ കണ്ണുകൾ അടച്ചു മെല്ലെ മയക്കത്തിലേക് വീണു..

 

നാജി റൂമിലേക്കു വന്നതൊക്കെ ഞാൻ അറിയുന്നുണ്ട്.. റൂമിലെ ഇരുണ്ട വെളിച്ചത്തിൽ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു.. പതിയെ എന്റെ അടുത്ത് കട്ടിലിൽ ഇരുന്നു കൊണ്ട് എന്റെ നെറ്റിയിൽ തലോടുവാനായി തുടങ്ങി..

 

അവളുടെ വിരലുകൾ തൊട്ടപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി…

 

നാജി കരയുകയാണ്…

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.