ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

കഥ തുടരുന്നു…

 

ഞാൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു.. അവളുടെ ഗ്ലാസ് വാങ്ങി കടയിൽ കൊടുത്തു.. ഇനിയും ആ കാറിലേക് കയറണമോ എന്ന് ഞാൻ ശങ്കിച്ചു.. ബസ്സിൽ കയറി നാട്ടിലേക്കു തിരിച്ചാലോ…

 

നാട്ടിലേക്ക് പോകാം… എന്തിനാ വെറുതെ നാജിക് എന്നെ സനേഹിക്കാൻ കഴിയില്ല…

 

ഞാൻ കടയിൽ ചായ കുടിച്ച പൈസ കൊടുത്തു അടുത്തു കണ്ട ബസ് സ്റ്റോപ്പിലേക് നടന്നു… ഒന്ന് രണ്ടു നിമിഷത്തിന് ശേഷം.. എന്റെ കൈകളിൽ ഒരു കൈ വന്നു പിടിച്ചു.. എന്റെ ആലോചനാക്കിടയിൽ നാജി എന്റെ അരികിൽ വന്നത് ഞാൻ അറിഞ്ഞില്ല..

 

“ബാവു.. സോറി…”

 

ഞാൻ ഒന്നും മിണ്ടാതെ എനിക്ക് പോകേണ്ട ബസ്സ് വരുന്നുണ്ടോ എന്ന് നോക്കി നിന്നു.. അവൾ ചെറുതായി വിതുമ്പി കരയുവാൻ തുടങ്ങി… കൂടെ ആ അങ്ങാടിയിലെ നാട്ടുകാർ ഞങ്ങളെ ശ്രെദ്ധിക്കാനും തുടങ്ങി..

 

“ബാവു.. പ്ലീസ്.. ഞാൻ അപ്പോഴത്തെ അവസ്ഥയിൽ നിന്നോട് അങ്ങനെ പറഞ്ഞു പോയി.. നീ ക്ഷമിക്കട.. പ്ലീസ്..”

 

അവൾ എന്റെ കാലിന്റെ അടിയിലേക് കൈ ചേർത്ത് താഴാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ പിടിച്ചു വേണ്ടാ എന്ന് കാണിച്ചു..

 

“പ്ലീസ്.. ബാവു.. വാ…”

 

എന്നെയും വിളിച്ചു അവൾ കാറിലേക് നടന്നു..

 

ആളുകൾ ശ്രെദ്ധിക്കുന്നത് കൊണ്ട് തന്നെ അവിടെ അപ്പോൾ ഒരു സീൻ ഉണ്ടാക്കിയാൽ നല്ലതാവില്ല എന്നും ചിലപ്പോൾ കാര്യമറിയാതെ നാട്ടുകാരുടെ തല്ല് കിട്ടാൻ സാധ്യത കൂടുതൽ ആയത് കൊണ്ടും ഞാൻ കാറിലേക് കയറി..

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.