ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

“നാജി.. അത് ആരുടേതാ..”

 

“അതോ.. ഇക്കാക്ക കെട്ടിയതാണ്..”

 

“ഏത് ഇക്കാക്ക..”

 

“എളാമക്ക് ഒരു മോൻ കൂടെയുണ്ട്.. എന്റെ മൂത്തത്.. അവൻ ഉപ്പയുടെ കൂടെ ഗൾഫിലാണ്.. അവൻ ഉണ്ടാക്കി വെച്ചതാണ്..”

 

“എന്നാൽ വാ.. നമുക്ക് അവിടെ ഇരിക്കാം..”

 

ഞാൻ മുന്നിലായും നാജി എന്റെ പിറകിലയും ആ ഏറു മാടത്തിന്റെ മുകളിലേക്കു വലിഞ്ഞു കയറുവാനായി തുടങ്ങി.. മഴ ഞങ്ങളെ അത്യാവശ്യം നല്ല രീതിയിൽ നനച്ചിട്ടുണ്ട്… മുകളിൽ എത്തിയ ഞാൻ നാജിയുടെ കൈയിൽ പിടിച്ചു കൊണ്ട് വലിച്ചു കയറ്റി..

 

“അള്ളോ.. ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിട്ട് ആണോ ഇന്നലെ നമ്മൾ വീട്ടിൽ കിടന്നു ഉറങ്ങിയത്… ഇവിടെ കിടന്നാൽ പോരേനിയോ പെണ്ണെ…”

 

“ഇവിടെ കിടന്നാലേ… രാത്രി നമ്മൾ ഉറങ്ങില്ല..”

 

“അതെന്താ..”

 

“അതോ.. കൊതുക് കൊത്തി എടുത്തു പറക്കും..”

 

“അതിനെന്താ.. കുറച്ചു കൊതുക് കടി കൊണ്ടാലും അടിപൊളി ആയിരുന്നു… ഛെ.. മിസ്സായി..”

 

“പോട്ടെ.. നമുക്ക് ഒരു ദിവസം കിടക്കാം പോരെ..”

 

“ഹ്മ്മ്.. ആയ്കോട്ടെ..”

 

മഴ അതി ശക്തമായി പെയ്യുവാൻ തുടങ്ങി.. കാറ്റിൽ പാറുന്ന മഴത്തുള്ളികൾ എന്നെയും അവളെയും നനയിക്കുന്നുണ്ട്.. ദേഹമാസകലം തണുപ്പ് ഇരച്ചു കയറുന്നുണ്ട്..

 

ഉള്ളിൽ എന്തെന്നില്ലാത്ത വികാരം നിറഞ്ഞു പൊങ്ങുന്നു.. നാജിയുടെ സാമീപ്യം തന്നെ ആകാം…. നാജിയെ നോക്കിയപ്പോൾ അവൾ നിന്ന് വിറക്കുന്നു… അവളുടെ ചുവന്ന ചുണ്ടുകൾ വിറക്കുന്നുണ്ട്.. രണ്ടു കയ്യും കെട്ടി വെച്ച് നിൽക്കുകയാണ്…

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.