ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

“പോടീ..”

 

“സത്യം.. എളാപ്പ പറഞ്ഞു തന്നതാ…”

 

ഹ്മ്മ്..അതി മനോഹരമായ പച്ചപ്പിലേക് ഞാൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.. എന്റെ നാട്ടിലൊക്കെ എവിടെ പച്ചപ്പ്‌ കാണാൻ…ഇതെല്ലാം ഗവണ്മെറ്റ് പ്രോപ്പർട്ടി ആയതു കൊണ്ട് ഇന്നും നില നിൽക്കുന്നു.. എന്നാലും കുറെ കയ്യേറ്റം ഉണ്ട്…

 

“എടി ഇവിടെ അടുത്ത് തന്നെ അല്ലെ ആ വെള്ളച്ചാട്ടം ഉള്ളത്..”

http://imgur.com/gallery/Xbnms4N

“അതേ..”

 

“നമുക്കൊന്ന് പോവാം കേട്ടോ..”

 

“അതിന് ഇപ്പൊ വെള്ളം ഉണ്ടാകില്ല..”

 

“വെള്ളം വേണ്ട.. ഒന്ന് കണ്ടാൽ മതി.. പറ്റിയാൽ ഒന്ന് ചാടണം..”

 

“ഹ്മ്മ്.. വൈകുന്നേരം പോകാം.. അസറു ഉണ്ടാവും…”

 

“ഓക്കേ..”

 

പെട്ടന്ന് സൂര്യനെ മറച്ചു കൊണ്ട് കാർമേഘം ഭൂമിയിൽ ഇരുട്ട് പരത്തുവനായി തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി… പെട്ടന്ന് വീട്ടിലേക് എത്തുവാനായി നടന്നു…

 

പക്ഷെ.. മഴ ഞങ്ങളെക്കാൾ സ്പീഡിൽ ആണ്… റബ്ബർ മരത്തിന്റെ ഇലയിൽ തട്ടി മഴ തുള്ളികൾ നിലത്തേക് ഊർന്നിറങ്ങി തുടങ്ങി… കയറി നിൽക്കുവാനായി ഒരു സ്ഥലവും കാണുന്നില്ല..

 

മുന്നോട്ട് നോക്കിയപ്പോൾ ഉയർന്നു പൊങ്ങിയ മരത്തിന്റെ മുകളിലായി ഒരു സാധനം കണ്ടു.. ഏറുമാടം…!!

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.