ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

കുറച്ചു നേരം ഞങ്ങൾ അവിടെ നിന്നപ്പോൾ.. കുറച്ചായി സൂര്യപ്രകാശം തെളിയുവാൻ തുടങ്ങി… സുറുമി.. ഉമ്മ അന്നേക്ഷിക്കുന്നുണ്ടാവും എന്ന് പറഞ്ഞു ആ സമയം അവിടെ നിന്നും ഇറങ്ങിയിരുന്നു…

 

“ഇന്നലെ വൈകുന്നേരം മഴ ആയത് കൊണ്ടായിരുന്നു നമുക്ക് കോട കാണാൻ പറ്റാഞ്ഞേ..”

 

ഒന്ന് പോടീ.. ഇന്നലെ വൈകുന്നേരം പുറത്തേക് നോക്കിയിട്ട് തന്നെ ഇല്ല പിന്നെ അല്ലെ കോട വരുമോ എന്ന് നോക്കൽ.. ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.

 

“ഈ കുന്നോക്കോ ആരുടേതാ…”

 

“ഇതെല്ലാം എളാപ്പയുടേതാണ്..”

 

“തന്നെ.. ഇത് കുറെ ഉണ്ടല്ലോ.. ഇതൊക്കെ ഉണ്ടായിട്ടും മൂപ്പര് ഗൾഫ് നിർത്തിയില്ലേ..”

 

“അതിന് അവിടെ വേറെയും കുറെ ബിസിനസ് ഉണ്ട് അതാ..”

 

ഹ്മ്മ്.. വെറുതെ കായ് ഉള്ളൊന് പടച്ചോൻ വീണ്ടും വീണ്ടും കായ് കൊടുക്കുന്നു.. എന്റെ റബ്ബേ ഇജ്ജ് ഇതൊന്നും കാണുന്നില്ലേ.. എന്റെ മനസിന്റെ വിഷമം ഞാൻ മൂപ്പരോട് പറഞ്ഞു..

 

കോട മാഞ്ഞു ആ കുന്നിന്റെ തായ് വാരം കാണുവാൻ തുടങ്ങി.. നിറയെ പച്ചപ്പ്‌ നിറഞ്ഞു കിടക്കുന്നു…

 

“അതാ.. അങ്ങോട്ട്‌ നോക്കിയേ. അതാണ് തമിഴ്‌നാട്..”

 

“തമിഴ്‌നാടോ .. എവിടെ…”

 

“ആ കാണുന്ന മല ഇല്ലേ… അവിടുന്ന് അങ്ങോട്ട്‌ തമിഴ്‌നാടാണ്…”

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.