ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

“കണ്ടോ നാജി ഇവളുടെ അഹങ്കാരം.. എന്നോ കലക്ടർ ആകുന്നതിനു ഇപ്പോയെ ബലം പിടിച്ചു നടക്കാണ്..”

 

ഞാൻ അവളുടെ ചെവിയിൽ പിടിച്ചു നാജിയെ വിളിച്ചു കൊണ്ട് പറഞ്ഞു..

 

“വിടാൻ പറ.. ഇത്ത.. എനിക്ക് വേദന എടുക്കുന്നു..”

 

പക്ഷെ നാജി അത് കേൾക്കാത്തത് പോലെ ചിരിച്ചു കൊണ്ട് കുന്ന് കയറിക്കൊണ്ടിരുന്നു

 

“നീ. എന്റെ ഫയൽ പെട്ടന്ന് നീക്കുമോ എന്നാൽ വിടാം..”

 

“നീക്കാം..”

 

“ആ അങ്ങനെ വാ….”

 

ഞാൻ അവളുടെ ചെവിയിൽ നിന്നും പിടുത്തം വിട്ടു..

 

“ഫയലും കൊണ്ട് അങ്ങ് വാ.. ഞാൻ കത്തിച്ചു കളയും”

 

അവൾ എന്റെ പിടി വിട്ട ഉടനെ നാജിയുടെ അടുത്തേക് ഓടി..

 

ഞാൻ വീണ്ടും പിടിക്കാൻ പോയാപ്പോൾ.. നാജിയെ വിട്ടു അവൾ മുകളിലേക്കു ഓടി…

 

“സുറുമി.. വീഴല്ലേ..”

 

അവളോടുറക്കെ പറഞ്ഞു ഞാനും നാജിയുടെ കൂടെ നടക്കുവാൻ തുടങ്ങി..

 

കോട കുറച്ചു മുകളിലേക്കു പൊങ്ങിയിട്ടുണ്ട്… നടന്നു നടന്നു ഞങ്ങൾ കുന്നിന്റെ മുകളിലെത്തി.. അവിടെ നല്ലത് പോലെ വേഗത്തിൽ കോട ഞങ്ങളെ തലോടി പോകുന്നു.. മനോഹരമായ ഒരു അനുഭവം തന്നെ ആയിരുന്നു അത്.. കോട കൈകൾക്കുള്ളിലൂടെ കയറി ഒരു പുകച്ചുരുൾ ആയി നീങ്ങി കൊണ്ടിരുന്നു..

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.