ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

“അല്ല.. നമ്മളെ ആരെങ്കിലും കാണില്ലേ.. ഞാൻ ഇത് രാത്രിയിൽ ഇടുന്നത് അല്ലെ..”

 

“അത് സാരമില്ല നമ്മൾ ആരെയും കാണാൻ അല്ല പോകുന്നത്..”

 

“പിന്നെ..”

 

“അതാ.. ആ കുന്ന് കണ്ടോ..”

 

എളാമ്മയുടെ വീടിന്റെ അരികിലായുള്ള ചെറിയ കുന്നിലേക് കൈ ചൂണ്ടി അവൾ കാണിച്ചു തന്നു.. അതിൽ നിറയെ റബ്ബർ മരങ്ങൾ ഉണ്ടായിരുന്നു…

 

“ഹ്മ്മ്..”

 

“അതിന്റെ മുകളിലേക്കാണ്..”

 

“എന്റെ നാജി നീ ഇന്നലെ കുഴപ്പിച്ച പോലെ എന്നെ കുഴപ്പിക്കുമോ…”

 

ഇന്നലെ അവളെ താങ്ങി കോട്ടക്കുന്ന് കേറിയത് ഓർത്തു ഞാൻ ചോദിച്ചു..

 

“ഹേയ് ഇല്ല.. ഈ കുന്ന് ഞാൻ ഇവിടെ വരുമ്പോൾ കയറാറുള്ളത് ആണ്.. എനിക്ക് നല്ല എക്സ്പീരിയൻസ് ഉണ്ട്..”

 

“ഓക്കേ.. എന്നാൽ വാ..”

 

ഞങ്ങളുടെ കൂടെ എളാമയുടെ മകളും ഉണ്ട്.. സുറുമി… അവൾക് 15 വയസ് പ്രായം ഉണ്ടാവും SSLC കഴിഞ്ഞു നിൽക്കുകയാണ്.. ഒരു കിലുക്കാൻ പെട്ടി…

 

ആൾ എന്നോട് നല്ലത് പോലെ കമ്പനി ആകുന്നുണ്ട്…

 

“ഇക്കാ ഞാൻ ഇങ്ങളെ കഴിഞ്ഞ കൊല്ലം കണ്ടിരുന്നു..”

 

“എവിടെ വെച്ച്..”

 

“ഞാനും ഉമ്മയും ഇങ്ങളെ വീട്ടിൽ വന്നത് ഓർമയില്ലേ…”

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.