ഒന്നും ഉരിയാടാതെ 10 [നൗഫു] 4859

ഉപ്പ കുറച്ചു സീരിയസ് ആയി എന്റെ മുഖത്തേക് നോക്കി പറഞ്ഞു…

 

“എന്താ ഉപ്പ…”

 

“പേടിക്കാനൊന്നുമില്ല.. എന്നാലും നിന്റെ ഇക്കാക്കമാർ അങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ നിന്നോടും കൂടെ ഒന്ന് ചോദിക്കാമെന്ന് കരുതി..”

 

“ഹ്മ്മ്..”

 

“നിനക്ക് അവരുടെ കൂടെ ദുബായിൽ പോവാൻ താല്പര്യമുണ്ടോ.. അവരുടെ സ്ഥാപനത്തിൽ തന്നെ ഒരു പണി ആക്കി തരും…”

 

“അത് വേണ്ട ഉപ്പ.. ഞാൻ ഇവിടെ തന്നെ ഇങ്ങനെ തട്ടി മുട്ടി എന്റെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ തന്നെ ജീവിച്ചോളാം..”

 

ഉപ്പ ഒരു നിമിഷം മിണ്ടാതെ ഇരുന്നു.. ഉമ്മ ഈ ഭാഗത്തേക് നോക്കുന്നെ ഇല്ലായിരുന്നു..

 

ഉപ്പ വീണ്ടും പറഞ്ഞു തുടങ്ങി.. 

 

“ഞാൻ ഈ കാര്യം അവരോട് പറഞ്ഞിട്ടുണ്ട്.. നിന്നെ എങ്ങോട്ടും വിടില്ലന്ന കാര്യം.. പക്ഷെ നിന്നോട് ഒന്ന് ചോദിച്ചു നോക്കാമെന്നു കരുതി.. ഇനി നിന്റെ മനസ്സ് എങ്ങനെ ആണെന്ന് അറിയില്ലല്ലോ..”

 

ഉമ്മ ഉപ്പ ഇരിക്കുന്ന ചെയറിന്റെ അടുത്ത് വന്നു നിൽക്കുന്നുണ്ട്.. ഞാൻ അവരുടെ രണ്ടു പേരുടെയും പിറകിലായി നിന്ന് കൊണ്ട് രണ്ടു കൈകൾ കൊണ്ടും കൂട്ടി പിടിച്ചു പറഞ്ഞു.. 

 

“നമുക്ക് ഇവിടെ സ്വർഗമല്ലേ.. ഈ സ്വർഗം ഇത് പോലെ പടച്ചോൻ കൊണ്ട് പോയാൽ മതി.. നിങ്ങൾ രണ്ടു പേരുടെയും കണ്ണ്നീർ വീഴ്ത്താതെ..”

 

ഉമ്മയുടെ മുഖം തെളിഞ്ഞിട്ടുണ്ട്.. ഇത് പോലെ ഒരു അവസരം അയൽവാസി വഴി വന്നപ്പോഴും ഉമ്മ അത് തടഞ്ഞിട്ടുണ്ട്.. അന്നെനിക്ക് കായ് ഉണ്ടാക്കണമെന്ന ചിന്ത ആയിരുന്നു.. പണം മാത്രമല്ല ജീവിതം.. ഞങളുടെ അവസാന കാലത്ത്.. നീ ഞങ്ങളുടെ കൂടെ ഉണ്ടാവണമെന്ന് മാത്രേ ഉമ്മക്കും ഉപ്പാക്കുമുള്ളു എന്നും പറഞ്ഞു.. ആ വിസ മാറ്റാർക്കോ കൊടുപ്പിച്ചു..

Updated: April 27, 2021 — 6:36 pm

71 Comments

  1. മനോഹരം…!❤️❤️❤️❤️❤️

  2. നായകൻ ജാക്ക് കുരുവി

    ❤️❤️❤️

  3. Otta irippnu 10 part um vaayichu njan,

    Adipoli kadha, waiting for next part

    1. 39 പാർട്ട്‌ ആയിട്ടുണ്ടല്ലോ ???

      1. 10 part vaayichappol Kannu manjalich eyuthya comment aanu. Ippo 39 part um vaayich adtha part nu vendi kaathirinnu kind eyuthatte njan eee kadhayile oro sandharbhavum munnil kandu, oru movie kaanunnadh pole angad kandu vaayichu.Asif ali aayirunnu ente kadha yile Bhavu pakshe Naji aaraann angad Bhavana il varunnilla

        Bhavu: Asif Ali
        Ashique: Deepak
        Manaf: Sreenadh Basi
        Naji: ****** (Nithya menon)
        Surumi:Meenakshi
        Bhavu nte Uppa: Siddikka
        Bhavu nte umma: Lena

        Baakki ullole angad orma varunnilla

  4. ?സിംഹരാജൻ

    ❤️?❤️?

  5. ????

    1. ❤❤ വായിക്കാൻ തുടങ്ങി അല്ലെ ??

  6. ഇന്നില്ലേ?…

    1. ഉണ്ടാവും ?

  7. കഥ ഈ ഗിയറിൽ തന്നെ പോയാൽ മതി
    സൂപ്പറാകുന്നുണ്ട് ഒരോ ഭാഗവും

    1. ഓക്കേ മുത്തേ ❤❤❤

  8. നിധീഷ്

    എല്ലാം പതിയെമതി മച്ചാനെ…. ❤❤❤

Comments are closed.