ഒന്നാം 👹 തീയാട്ട് [Sajith] 1406

അങ്ങനെ അന്നത്തെ ദിവസം അവർ പാലക്കേത്തറ കവലയിൽ കോളേജിന് താഴെയായി കൂടി, തിരിച്ച് സ്റ്റേഷനിലേക്ക് പോരുമ്പോൾ മുനവറും ഉണ്ടായിരുന്നു. ഉച്ചക്ക് PTS ഹോട്ടലിൽ പൊറോട്ട അടിക്കാൻ ഇറങ്ങിയ സമയത്ത് ഓടിച്ചിട്ട് പൂട്ടുകയായിരുന്നു. ജീപ്പ് കോമ്പോണ്ടിനകത്ത് കയറിയ പാടെ CI ചാടി എറങ്ങി ബാക്ക് ഡോർ തൊറന്ന് മുനവർനെ കഴുത്തിന് പിടിച്ച് ഇറക്കി നെലത്ത് കാല് കുത്തിയ പാടേ കരണത്തൊരെണ്ണം പൊട്ടിച്ചു അവന്റെ ചെവി അടക്കി ഒരു മൂളല് മാത്രമായിരുന്നു കൊറച്ച് നേരം അതോണ്ട് CI വിളിച്ച തെറികളൊന്നും അവന്കേക്കാൻ പറ്റിയില്ല. ഹെഡ് കോൺസ്റ്റബിളിനോട് അവനെ വിടണ്ടെന്നും കസേര ഇല്ലാതെ എങ്ങനെയാണ് ഇരിക്കണ്ടതെന്ന് കാണിച്ച് കൊടുക്കാനും പറഞ്ഞ് കലിപ്പിച്ച്അയാൾ സ്വന്തം ക്യാപിനിലേക്ക് പോയി. അവന്റെ തൊടക്ക് ഇന്ന് നീര് വക്കണ്ടി വരുമെന്ന് ഉറപ്പിച്ചു. പോണവഴി ബെഞ്ചിലിരിക്കുന്ന ആന്റണിയെ അയാളൊന്നു നോക്കി. CI ആണെന്ന് മനസ്സിലായ ആന്റണി എഴുന്നേറ്റു നിന്നു. ക്യാപിനിലെത്തിയ CI തന്റെ ചെയറിലിരുന്നു അപ്പോഴാണ് വാതിൽക്കൽ നിന്ന് ഒരാൾ വിളിച്ചത് അകത്തേക്ക് കയറിയ യുവാവ് ഊഷ്മളമായി കാണപ്പെട്ടു. ആന്റണി താൻ പുതുതായി വന്ന SI ആണെന്ന് ഭോധിപ്പിച്ചു. അവരൽപനേരം സംസാരിച്ച ശേഷം തന്റെ ടേബിളിലെ ബെല്ലിൽ ഒന്ന് അമർത്തി ഉടനെ തന്നെ ഒരു കോൺസ്റ്റബിൾ അകത്തേക്ക് കടന്നു വന്നു. അയാളെ ആന്റണിക്ക് പരിചയപ്പെടുത്തി കൊടുത്തു ശേഷം താമസസൗകര്യവും മറ്റ് കാര്യങ്ങളും കൂടി ശെരിയാക്കി കൊടുക്കാൻ പറഞ്ഞ് കൊണ്ട് CI ക്യാബിൻ വിട്ട് പോയി. ആന്റണി തന്റെ ലഗേജും മറ്റുമായി ആ പൗലീസ്കാരനോടൊപ്പം കോട്ടേർസിലേക്ക് ചലിച്ചു. പോണ വഴി നാടിനേ പറ്റിയും നാട്ടാരെ പറ്റിയുമൊരു ചെറു വിവരണവും അയാൾ ആന്റണിക്ക് പറഞ്ഞ് കൊടുത്തു.

 

ജാമ്യത്തിലെടുക്കാൻ ചെല്ലുമ്പോൾ അവന്റെ കവിളൊക്കെ കല്ലിച്ച് കിടന്നു. ജനമൈത്രി ആയതോണ്ട് അത്രേ ഇണ്ടായൊള്ളു.  രണ്ട് പേരാണ് പോയിരുന്നത് കേസ് എടുത്തിട്ടുണ്ട് കൂടെ ഉള്ളവരെ ഒന്നും മുനവർ പറഞ്ഞ് കൊടുക്കാത്തത് കൊണ്ട് ഒക്കെയും അവന്റെ തലയിൽ തന്നെ വെച്ചോളാൻ C I പറഞ്ഞു. പടിഞ്ഞാറ് സൂര്യൻ അസ്ഥമിക്കാറായി സമയം അഞ്ചുമണി. തിരിച്ച് സ്റ്റേഷനിൽ നിന്ന് പോരുമ്പൊ അവന് കാലുകൾ മടക്കാനോ അടുപ്പിക്കാനോ പറ്റാത്ത ഗതിയായി. അർശ്ശസ്സ് വന്ന ഹതഭാഗ്യനേ പോലെ അവൻ നടന്നു ഒപ്പം താങ്ങാനായി ഇരു ഭാഗത്തും രണ്ട് പേരും.  

 

***_____________________________***

ആളികത്തുന്ന പന്തത്തിലേക്ക് സാമി ഉമി വാരി വിതറുമ്പോൾ അത് ആളി കത്തുന്നു. കരിയും രക്തവും കലർന്ന മുഖഛായം. ഞാൻ കണ്ണ് തുറക്കുമ്പോൾ ആട്ടവേഷത്തിൽ നിൽക്കുന്നത് സച്ചിൻ തന്നെയാണ്. ആട്ടക്കുപ്പായത്തിൽ നിറയെ പന്തങ്ങൾ കത്തിച്ചു തൂക്കിയിട്ടിരിക്കുന്നു അതിന്റെ ചൂടേറ്റ് കാലിലെ രോമങ്ങൾ കരിയുന്ന ദുർഗന്ധം മൂക്കിലടിച്ചു. അത് അണക്കാനായി സച്ചിൻ വട്ടത്തിൽ കറങ്ങി ഒരു വിധത്തിൽ അത് അണച്ചു. പെട്ടന്ന് രണ്ടു പേരവൻ്റെ കയ്യിൽ കയറി പിടിച്ച് വലിച്ച് കൊണ്ടോടി തീയിലേക്കെടുത്ത് ചാടി കനലിൽ ചവിട്ടി, കാല് വല്ലാണ്ട് നീറുന്നു. അവര് സച്ചിനെ എടുത്ത് തീയിലേക്കെറിഞ്ഞു. ഒരു പാതാള കിണറിലേക്ക് ചെന്ന് പതിക്കുന്നത് പോലെ തീയിലേക്ക് അവൻ എടുത്തെറിയപ്പെട്ടു. 

 

ഇരുട്ടത്ത് നായ് കൊരക്കുന്നത് കേട്ട് സച്ചിൻ ഞെട്ടിയുണർന്നു. ഫാനിട്ടില്ലായിരുന്നു മഴക്കാലമായതോണ്ട് ജനലുകളും അടച്ചിരുന്നു ആകെ വിയർത്ത് കുളിച്ചു കാലിനടിയിൽ വിയർത്ത് ഇരിക്ക്ണു. അവനെണീറ്റ് ഫാനിട്ടു. കാട്ടു പന്നികൾ ഇറങ്ങിയിട്ടുണ്ട് അതിനെ കണ്ടിട്ടാണ് നായ്ക്കൾ കുരക്കുന്നത്. സമയം ഏകദേശം കാലത്തെ മൂന്നു മണിയൊടടുക്കുന്നു സച്ചിൻ ഉറക്കം വരാതെ അവടെ റൂമിലെ കസേരയിൽ പോയി ഇരുന്നു. ഇടക്കെപ്പഴോ മഴപെയ്യുന്നത് അറിഞ്ഞു. പപ്പേട്ടന്റെ പളുങ്കുമാളികയും കൈയ്യിൽ പിടിച്ചിരുന്ന് നേരം വെളുപ്പിച്ചു. 

 

കർക്കിടക മാസമാണ് മഴ പെയ്തു തോർന്നിരുന്നു ഓടിന്റെ തുമ്പത്ത് നിന്ന് മഴത്തുള്ളികൾ ഇറ്റുവീഴുന്ന ശബ്ദം മാത്രം കേൾക്കാം സൂര്യനുദിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളു  വെളിച്ചം കണ്ണിലടിച്ചപ്പൊ സച്ചിൻ കസേരയിലിരുന്ന് തന്നെ ഉറക്കം പിടിച്ചിരുന്നു കണ്ണ് തുറന്നത് സമയം വൈകിയാണ്. 

 

ഇന്നാണ് കോളേജിൽ അഡ്മിഷന് വേണ്ടി പോവേണ്ടുന്ന ദിവസം. ഒരു കാര്യത്തിന് പോവുമ്പൊ നേരത്തേ എഴുന്നേൽക്കാത്തതിന് അച്ഛന്റെ കൈയ്യിൽ നിന്ന് ചീത്ത കേട്ടിട്ടാണ് കുളിക്കാൻ കയറിയത്. എല്ലാം കഴിഞ്ഞുവന്നു ഭക്ഷണവും കഴിച്ച് വന്ന് അച്ഛന്റെ കൂടെ നേരെ സച്ചിൻ മാനേജറുടെ വീട്ടിലേക്ക് പുറപ്പെട്ടു. 

 

അവിടെ ചെല്ലുമ്പൊ മുറ്റത്തൊക്കെ അത്യാവശ്യം ആളുകളുണ്ട് അവരേ പോലെ തന്നെ +2 നും മറ്റും അഡ്മിഷൻ എടുക്കാൻ വന്നവരാണവർ. കോളേജടങ്ങുന്ന കോംമ്പോണ്ടിൽ ഒന്നുമുതൽ ബി എഡ് വരെ അടങ്ങുന്ന ഒരു വലിയ കൂട്ടം ബിൽഡിംങുകൾ സ്ഥിതിചെയ്യുന്നു. പത്ത് മൂവായിരത്തിലധികം വരുന്ന കുട്ടികളും. കുറച്ച് നേരത്തെ കാത്തിരിപ്പിനൊടുവിൽ മാനേജർ വീട്ടിൽ നിന്ന് ഇറങ്ങി വന്നു. മുൻ മാനേജറുടെ മരണ ശേഷം രാജഗോപാലൻ എന്ന മകനാണ് കോളേജ് കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് കോളേജ് മാത്രമല്ല അവിടെ പ്രവർത്തിച്ച് പോരുന്ന മുഴുവൻ സ്ഥാപനങ്ങളും അയാൾ തന്നെയാണ് നോക്കുന്നത്. ഓരോരുത്തരായി സംസാരിച്ച് അഡ്മിഷന്റെ കാര്യങ്ങളൊക്കെ ശരിയാക്കി തിരികേ മടങ്ങുന്നു. അങ്ങനെ സച്ചിന്റെ ഉഴമെത്തി അജയനും അവനും അകത്ത് കയറി സംസാരങ്ങളൊക്കെ കാഷ്വലായി തന്നെ നടന്നു. അവസാനം ചെറിയൊരു തുക ഡൊണേഷൻ നൽക്കാൻ സമ്മതിച്ച് അവന് അഡ്മിഷൻ കിട്ടി.

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? ?

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..?
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ ?

Comments are closed.