ഒന്നാം 👹 തീയാട്ട് [Sajith] 1406

 

അജയൻ സച്ചിന് പ്രവേശനം എടുത്ത് കൊടുക്കാമെന്ന് പറഞ്ഞത് പാലക്കത്തറ വിവേകാനന്ദ കോളേജിലേക്കാണ്. ഉള്ളതിൽ വച്ച് തദ്ദേശിയമായി ഏറ്റവും ഫീസ് കുറഞ്ഞ സാമാന്യം തല്ലുകൊള്ളിത്തരം കൈയ്യിലുള്ളവരുടെ കൊട്ടകയായിരുന്നു പാലക്കേത്തറ കോളേജ്. ഭരണസമിതിക്ക് നിശ്ചിതവീതം ഏർപ്പെടുത്തിയ മറ്റു നല്ല കോളേജുകളുണ്ടായിട്ട് പോലും എന്ത് കൊണ്ട് തന്നെ അവിടെയൊന്നും ചേർത്താതെ അച്ഛൻ പാലക്കത്തറ തന്നെ ചേർത്തുന്നു എന്നത് സച്ചിൻ്റെ മനസിലെ വലിയൊരു ചോദ്യമായിരുന്നു. 

 

പാലക്കേത്തറ 

***

 

“ഫാ…. പോയി നിന്റെ തള്ളയോട് ചോയിക്കടാ, കിന്നരിക്കാൻ വന്നേക്കുന്നു അവൻ” 

 

വിറങ്ങലിച്ച ശബ്ദത്തിൽ അറുപത് കഴിഞ്ഞ ആ തള്ള ഒരു ആട്ട് കൊടുത്തു.

 

” അയ്യട തള്ളേന്റെ പൂതി കണ്ടില്ലേ കുഴീക്ക് കാലും നീട്ടി ഇരിക്കാറായില്ലേ പെരേന്റെ(വീട്) ഉള്ളിൽ കേറിപോ തള്ളേ”

 

മതിലിനപ്പുറത്തെ റോഡിൽ കൂടി നിന്ന ചെക്കന്മാരുടെ ഇടക്ക് നിന്ന് ഒരുത്തൻ വിളിച്ച് പറഞ്ഞു. 

 

“അമ്മേ…  അമ്മ ഇങ്ങട്ട് കേറിക്കേ വെറ്തെ നാട്ട്കാരെ കൊണ്ട് പറയിപ്പിക്കാതെ” 

 

തള്ളയുടെ പുറകിൽ നിന്ന് ഒരു കിളിനാദം കേട്ടപ്പൊ എല്ലാവരുടെയും കണ്ണങ്ങോട്ട് പാഞ്ഞു. 

 

” ഏതാടാ ഇവള് കൊള്ളാലോ”

 

കൂട്ടത്തിലൊരുത്തൻ ഒപ്പമുള്ളവനോട് ചോദിച്ചു. 

 

“ഇതാ തള്ളേടെ മരുവോളാ” 

 

നാട്ടിലെ പെൺവർഗ്ഗങ്ങളുടെ കംപ്ലീറ്റ് ഹിസ്റ്ററി മനപ്പാഠം ആക്കിയ ആഷിക്ക് സംശയത്തിന് ഉത്തരം നൽകി.

 

” കേറി പോടി അസത്തേ അകത്ത് എന്റെ വീട്ടിൽ എവടെ നിക്കണം എന്ന് ഞാനാ തീരുമാനിക്കുന്നത്” 

 

തള്ള പറഞ്ഞത് കേട്ട് അവൾ പിറുപിറുത്ത് കയറി പോയി. 

 

” നിന്റെ ഒക്കെ വേല ഞാൻ ഇന്ന് നിർത്തി തരാടാ, എല്ലാവന്മാരുടേം പടം എന്റെ കൈയ്യിലെ ഈ കിടുതാപ്പിലുണ്ട് ” 

 

 അവർടെ സാംസങ് സ്മാർട്ട് ഫോൺ പൊക്കി കാണിച്ച് കൊണ്ട് പറഞ്ഞു.

 

“പോലീസിനെ ഞാൻ വിളിച്ചിട്ടുണ്ടടാ ഇവടെ മനസമാധാനം ആയിട്ട് ജീവിക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ”.

 

” നിങ്ങള് പോയി എന്താന്ന് വച്ചാ ചെയ്യ് തള്ളേ” 

 

കലിപൂണ്ട അവർ തിരിച്ചടിച്ചു.

 

എന്താണ് നടക്കുന്നതെന്ന് നിങ്ങൾക്ക് മനസിലായില്ലല്ലേ പറഞ്ഞുതരാം. പാലക്കേത്തറ കോളേജിന്റെ അയൽവക്കത്ത് വീട് വെച്ച താമസിക്കുന്ന ഒരു ഹഥഭാഗ്യയുടെ അവസ്ഥയാണ് നിങ്ങൾ കണ്ട് കൊണ്ടിരിക്കുന്നത് സുഹൃത്തുക്കളേ… 

 

***…………………………………………***

ഇടവൂർക്കര നീലിമ്പപുരത്ത് ദേശം

***

 S I ആന്റണി, കോട്ടയം രാമപുരം സ്റ്റേഷനിലെ നല്ല നടത്തിപ്പിന് നീലിമ്പപുരത്ത് ഇടവൂർക്കര സർക്കിളിലേക്ക് പാർട്ടി ട്രാൻസ്ഫർ ചെയ്ത മാന്യൻ. അവിവാഹിതൻ കുടുംബം നാട്ടിൽ തന്നെ, കമ്യൂണിസ്റ്റ്  ചായിവ് ഉണ്ട്.

 

പാല നിന്ന് വഴിക്കടവിലേക്ക് പോവുന്ന KSRTC യിലാണയാൾ ഇടവൂർക്കരയിലെത്തിയത്. കാലത്തെ സമയം ഏകദേശം ഒൻപത് മണിയാവുന്നു. ലഗേജും മറ്റ് സാധനങ്ങളുമെടുത്ത് അയാൾ സ്റ്റേഷനിലേക്ക് നടന്നു. ഒത്ത ഉയരവും തടിയുമൊക്കെയുള്ള ഒരു പോലീസ്‌ ഓഫീസർ. 

 

അയാൾ ചെന്ന് കയറുമ്പോൾ സ്റ്റേഷന്റെ മുന്നിൽ റോട്ടിൽ തെരുവു നായ്ക്കൾ കടിപിടികൂടുന്നു ആദ്യം രണ്ടെണ്ണമായിരുന്നു പിന്നെ എവിടെ നിന്നൊക്കെയോ കൂട്ടം കൂട്ടമായി ഇരച്ചെത്തിക്കൊണ്ടിരിക്കുന്നു അവസാനം സ്റ്റേഷന്റെ മുന്നിലെ പാറാവു കാരൻ ഒരു കല്ലെട്ത്ത് എറിഞ്ഞപ്പോ എല്ലാതും ചെതറി ഓടി. ഉടനെ തന്നെ സ്റ്റേഷന്റെ ഗെയ്റ്റ് കടന്ന് രണ്ട് ബൊലേറോ പുറത്തേക്ക് പോയി അതിൽ നിറയെ പോലീസ് കാരും. ഇത്ര രാവിലേ ജോലി ചെയ്യാനായിട്ട് കാണിച്ച ആ പോലീസ് കാരുടെ മനസ്സ്, ആന്റണി അഭിമാനിച്ചു. വന്ന് കയറിയത് നല്ല സ്റ്റേഷനിൽ തന്നെയെന്ന് ആശ്വസിച്ചു. 

 

പടികൾ കയറിചെല്ലുന്ന വ്യക്തിയെ കണ്ട് പാറാവുകരൻ ഒന്നു തടഞ്ഞു. ആന്റണിയുടെ കാലിൽ കിടക്കുന്ന വിലകൂടിയ കാഷ്വലുകൾ കണ്ടപ്പൊ അയാൾ സംശയ നിവാരണത്തിനായി ചോദിച്ചു. 

 

പാറാവുകരൻ: ആരാണ് എന്താണ് വേണ്ടത്.

 

ആന്റണി: ഞാൻ കോട്ടയത്ത് നിന്ന് സ്ഥലംമാറ്റം കിട്ടിവന്നതാണ് പേര് ആന്റണി.

 

പാറാവുകരൻ: പോസ്റ്റെന്താണ്. 

 

കാലങ്ങളായി അവിടെ ജോലിചെയ്യുന്നതിന്റെ ഹുങ്കിൽ ചോദിച്ചതാണ്. പക്ഷെ അകത്ത് ഏത് പോസ്റ്റിലേക്കാണ് ഒഴിവെന്നൊന്നും പുള്ളിക്ക് വല്ല്യ നിശ്ചയമില്ല.

 

ആന്റണി അയാളെ ഇരുത്തി ഒന്ന് നോക്കി പ്രായം ഏകദേശം അൻപത് വയസിനോടട്ത്തു കാണും.

 

ആന്റണി: SI ആണ്. 

 

തന്റെ മേലുദ്യോഗസ്ഥനാണെന്നറിഞ്ഞപ്പൊ അയാൾക്ക് പെട്ടന്ന് അയ്യടാ എന്നായി പോയി. ഇനി ഒരു സാലറി ഇൻക്രിമെന്റ് കിട്ടണം എന്നുണ്ടങ്കിൽ മേലുദ്യോഗസ്ഥന്റെ റിപ്പോർട്ട് കൂടിയേ തീരു.

 

പാറാവുകരൻ: സോറി സർ 

 

നീട്ടി ഒരു സല്യൂട്ട് കൂടി കൊടുത്തു.

 

ആന്റണി: അത് സാരമില്ലടോ തന്റെ പേരെന്താ.

 

പാറാവുകരൻ: അയ്യപ്പനെന്നാണ് സർ, അയ്യപ്പൻ നായർ.

 

ആന്റണി: അടിപൊളി അപ്പൊ അയ്യപ്പേട്ടാ ഇനി അയ്യപ്പൻ മതി നായർ തൽക്കാലം ഞാനുള്ളപ്പൊ വേണ്ട.

 

പാറാവുകരൻ: okey സർ.

 

ആന്റണി: അപ്പൊ ഞാനകത്തേക്ക് ചെല്ലട്ടെ അയ്യപ്പേട്ടാ. ഇൻ ചാർജ് ആരൊക്കെ ഇള്ളേ 

 

പാറാവുകരൻ: ഹെഡ്കോൺസ്റ്റബിൾ ഇണ്ടായിരുന്നു സാറ് ഇപ്പൊ അങ്ങോട്ട് എറങ്ങിയേ ഒള്ളു. ഇപ്പൊ CI വരും സർ അകത്ത് വെയ്റ്റ് ചെയ്തോളൂ.

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? ?

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..?
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ ?

Comments are closed.