ഒന്നാം 👹 തീയാട്ട് [Sajith] 1406

എന്നാൽ അവരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ട് നീലിമ്പപുരത്ത് വച്ച് റെയിൽപാത നിർമ്മാണം നിർത്തേണ്ടതായി വന്നു. അതിനപ്പുറത്തേക്ക് പത്തിരുപത് കിലോമിറ്റർ കടന്ന് നീലഗിരിയിലേക്ക് കടക്കാൻ അവരെ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല.

 

മുക്കട്ടവരെ വന്നെത്തിയ ബ്രോഡ്ഗേജ് ചാലിനദികടത്തേണ്ടത് വെള്ളക്കാരുടെ സുപ്രധാന ആവശ്യമായിരുന്നു. എങ്കിൽ മാത്രമേ റെയിൽ നീലഗിരിക്ക് എത്തിക്കാൻ കഴിയൂ. റെയിൽവേയുടെ പണികൾ തുടങ്ങിയെങ്കിലും അത് ചാലി കടത്താൻ അവർക്കായില്ല. 

 

നീലഗിരി തങ്കം ഒഴുക്കിക്കൊണ്ടു വരുന്ന പൊന്നിനദി കേന്ദ്രമാക്കി പൊന്നരിക്കൽ നടത്തിയിരുന്നത് നായ്ക്കർമാർ തന്നെയായിരുന്നു. 

വെള്ളക്കാർ വന്നാൽ വലിയ യന്ത്രസഹായത്തോടെ കുന്നുകളെ അപ്പാടെ വിഴുങ്ങിക്കൊണ്ടുപോവുമെന്ന് മാത്രമല്ല തങ്ങളുടെ പൊന്നരിക്കലിന് തടയിടുമെന്നും അവർ ഭയന്നു. 

എണ്ണം പറഞ്ഞ കളരി അഭ്യാസികളുള്ള മംഗ്ഗലത്തെ സഹായമവർ തേടി. ശേഷം നടന്നത് ഒരു പോരാണ്. 

മഗ്ഗലത്തെ പ്രതിഷേധവും നായ്ക്കരുടെ അംഗബലവും നദിക്ക് അക്കരെ വച്ചെ ബ്രോഡ്ഗേജ് ഉദ്യമം തടഞ്ഞു. അങ്ങനെ റയിൽവേ പാതയുടെ നിർമ്മാണം പകുതിക്ക് വച്ചവർ മടങ്ങി. പല കുറി പണി തുടരാൻ ശ്രമിച്ചെങ്കിലും പാലത്തിൻ്റെ തൂണിലെ ചുണ്ണാമ്പുകല്ലുകൾക്ക് ഒരാഴ്ച്ചക്കകം ആയുസുണ്ടായിരുന്നില്ല. പ്രതിഷേധികൾ അത് പുഴയിലേക്ക് ഒഴുക്കി കൊണ്ടേ ഇരുന്നു. സാമ്പത്തിക നഷ്ട്ടം വന്നതോടെ വെള്ളക്കാർ ഉദ്യമം നിർത്തുകയും ചെയ്തു. 

 

അതെല്ലാം പഴങ്കഥകളായി നീലിമ്പപുരത്തെ ഓരോ മൈൽക്കുറ്റികൾ പോലും പറഞ്ഞ് നടക്കുന്ന കാലമായി. ഇന്ന് മംഗ്ഗലത്ത് കുടുംബം നീലിമ്പപുരം ദേശത്ത് ഇരുന്നൂറ് വർഷങ്ങൾ തികയ്ക്കുകയായി. പ്രതാപമെല്ലാം ക്ഷയിച്ചു തുടങ്ങി. നവീനമായി പരിണമിച്ച് വലിയ ഒരു ശൃംഖലയിൽ മംഗ്ഗലത്ത് വളരുന്നതിനോടൊപ്പം തന്നെ ആധിക്യമായി വർത്തിച്ചവർ അണുവായി പിരിഞ്ഞു. ജന്മദേശം വിട്ട് ദൂരേക്ക് പോവുന്നതിനായി അവരിൽ പലരും നിർബന്ധിതരായി. അങ്ങിനെ തന്നെ സംഭവിച്ചു. പലരും കോയിൽക്കോട്ടയിലേക്കും പാലത്തൂരേക്കും വയലൂരിലേക്കും മറ്റും കുടുംബമായി ചേക്കേറി പോയി. 

 

അവസാനം നീലിമ്പപുരത്ത് അവശേഷിച്ചത് മംഗ്ഗലത്ത് നാരായണ പണിക്കരാണ്.

 

മംഗ്ഗലത്തെ നാരായണ പണിക്കർക്കും വസുന്ധരാദേവിക്കും മൂന്ന് ആൺമക്കാളാണ് കാലക്രമത്തിൽ ജനനം കൊണ്ടത്

 

ആദ്യത്തേത് ശേഖരൻ. മലബാർ പ്രൊവിൻസിൽ പോലീസ് ഉദ്യോഗസ്ഥനായി കുറച്ച് കാലം സേവനം നടത്തി എന്നാൽ സ്വഭാവ ദൂഷ്യം കൊണ്ട് പിന്നീട് പറഞ്ഞുവിട്ടു. ഭാര്യ സീത. മക്കൾ യഥാക്രമം ശാന്തി , അശ്വിൻ , ആനന്ദ് എന്നിവരാണ്. മംഗ്ഗലത്തെ തറവാട്ട് വീട്ടിൽ താമസം.

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? ?

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..?
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ ?

Comments are closed.