ഏഴാം കടലും കടന്ന്… ഭാഗം- 3 121

 

“അതൊന്നും പറയാൻ പറ്റില്ല റസീ, ഞാൻ ഇന്നിവിടെ നിന്നിറങ്ങിയാൽ ഉപ്പ എന്നെ അന്വേഷിച്ച് വരാനൊന്നും നിൽക്കില്ല. ഇനി അവൻ മകൻ അല്ല എന്റെ മയ്യിത്ത് പോലും അവനെ കാണിക്കരുത് എന്നു പറയും. അല്ലെങ്കിൽ കയ്യിലെ കാശ് തീരുമ്പോൾ ഞാൻ തിരിച്ചുവരുമെന്ന് കരുതി കാത്തിരിക്കും. അത്രേ ഉണ്ടാവൂ…”

 

 

“ഉപ്പയുടെ സ്നേഹം  നീ തിരിച്ചറിയാത്തതുകൊണ്ടാണ് നീ ഇങ്ങനെയൊക്കെ പറയുന്നത്.”

 

ഞാൻ ചിരിച്ചു.

 

“നിന്നോടല്ലാതെ, ഉപ്പ സ്നേഹത്തോടെ ഈ വീട്ടിൽ വേറെ ആരെങ്കിളോടും സംസാരിക്കുന്നത് നീ കണ്ടിട്ടുണ്ടോ? ഞങ്ങളെ മക്കളായി പോലും കാണുന്നുണ്ടോ? ഇല്ലുക്ക ഒന്നും മിണ്ടാതെ സഹിച്ചു മിണ്ടാതെ നിൽക്കുന്നു എന്നു മാത്രമേയുള്ളൂ..അതൊന്നും പറഞ്ഞാൽ അത്ര പെട്ടെന്നൊന്നും തീരില്ല. എനിക്ക് പോകാനും പറ്റില്ല.”

 

 

ഞങ്ങൾ അടുക്കള വാതിലിനടുത്തേക്ക് നീങ്ങി. അവൾ വാതിൽ തുറന്നു തന്നു. ഞാൻ പതിയെ ഒരു കാൽ പുറത്തേക്ക് വെച്ച്   നോക്കി. ചെറിയ വെളിച്ചമുണ്ട്. ചുറ്റും ആരുമില്ല. ഞാൻ തിരിഞ്ഞു നിന്നു. കണ്ണുകൾ കൊണ്ട് അവളോട് യാത്ര ചോദിച്ചു.

 

 

“നിനക്ക് പോകണോ ഇജൂ…”

 

 

ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി. അവ മുഴുവൻ  കുഞ്ഞനിയനോടുള്ള വാത്സല്യം നിറഞ്ഞു തുളുമ്പുകയാണ്. ഞാനവളെ ഇറുകെ പുണർന്നു. അവളുടെ കവിളിൽ സ്നേഹചുംബനം നൽകി. മുതിർന്നതിനു ശേഷം ആദ്യമായാണ് അവളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും.

 

 

“ഞാൻ പോട്ടെ, ” ഞാൻ കാലെടുത്തു പുറത്തേക്കു വെച്ചു.

 

 

“അസ്സലാമു അലൈക്കും”

 

 

ആ സലാം മടക്കുന്നത് കേൾക്കാൻ നിൽക്കാതെ ഞാൻ നടന്നു.

 

 

റോഡിലെത്തി ഒരു ചരക്കു ലോറിയിൽ കയറി ഗുരുവായൂരെത്തി. അവിടെ നിന്ന് തൃശൂരിലേക്ക് ബസിൽ. അവിടെനിന്ന്  ട്രെയിനിൽ കോയമ്പത്തൂരിൽ. അവിടെ ഇവിടേക്ക് വീണ്ടും ബസിൽ.

 

അവൻ പറഞ്ഞ കാര്യങ്ങൾ  ദീപ്തിയും സുദീപും അന്തം വിട്ടു കേട്ടുകൊണ്ടിരുന്നു.

 

****************************************************

2 Comments

  1. ♥️♥️♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    ?

Comments are closed.