“എന്തു നരകിക്കാൻ, നിനക്ക് ഉപ്പ പറയുന്നത് കേട്ടു നിന്നാൽ സുഖമായി ജീവിച്ചു കൂടെ”
“റസി, നിനക്ക് ഒന്നും അറിയാത്തതല്ലല്ലോ, നീയും അളിയനും ഗൾഫിൽ പോയത് എന്തിനാണെന്ന് എനിക്കറിയാവുന്നതല്ലേ. അവിടത്തെ ശമ്പളത്തിന്റെ എത്രയോ ഇരട്ടി ഇവിടെ നിന്നാൽ കിട്ടും. പക്ഷെ, ഉപ്പയുടെ കീഴിൽ നിന്ന് ജോലി ചെയ്ത കിട്ടുന്ന പൈസ വേണ്ടായെന്നു പറഞ്ഞു അളിയനെ ഗൾഫിലേക് പോകാൻ നിർബന്ധിച്ചത് നീ തന്നെയല്ലേ. ആ നീ തന്നെ എന്നോട് ഇങ്ങനെ പറയണം.”
” ഇജു, നീയിങ്ങനെ എഴുതാപ്പുറം വായിക്കല്ലേ. നീയിങ്ങനെ അടി വാങ്ങുന്നത് കൊണ്ടുള്ള വിഷമം കൊണ്ടല്ലേ മോനേ ഇത്ത പറയുന്നത്. ഇവിടെ നിന്ന് പോയാൽ നീയെങ്ങനെ കഴിയും. പഠിക്കാനുള്ള ഫീസ് എങ്ങനെ അടക്കും. ജോലിയെടുത്തിട്ടോ? ഇനി അതെല്ലാം ശരിയായാൽ തന്നെ ഉപ്പ അവിടെ ബാംഗ്ലൂർ വന്ന് തിരിച്ചു കൂട്ടിക്കൊണ്ടു പോരില്ല എന്ന് ഉറപ്പുണ്ടോ? അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, നീ തല്ക്കാലം ഉപ്പ പറഞ്ഞത് കേട്ട് പഠിക്കാൻ പോ. ബാക്കി കാര്യങ്ങൾ പിന്നെ തീരുമാനിക്കാം.”
“വേണ്ട, എനിക്ക് പോകണം, പോയേ മതിയാവൂ… ”
“ഒരു അവസരം നീയെനിക്കു തരൂ. ഞാൻ ഉപ്പയോട് സംസാരിക്കാം.” റസിയ വീണ്ടും പറഞ്ഞു.
“വേണ്ട, റസി ഇനിയും ഒരു പരീക്ഷണത്തിന് ഞാനില്ല, ഇതെനിക്ക് കിട്ടുന്ന അവസാന അവസരമാണ്. ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.”
“മോനേ ഇജു … ”
♥️♥️♥️♥️♥️♥️♥️
?