ഏഴാം കടലും കടന്ന്… ഭാഗം- 3 121

 

അങ്ങനെ അവളുമായി കുറച്ചു നേരം സംസാരിച്ചു. അപ്പോൾ  തന്നെ പകുതി വിഷമം മാറി. പെട്ടെന്ന് പുതിയൊരു ഐഡിയ മനസ്സിലേക്ക് കടന്നുവന്നു, എന്റെ നിരാശയും വിഷമവുമെല്ലാം പമ്പ കടന്നു. ഏറ്റവും വലിയ പ്രതിസന്ധി എന്ന് വിചാരിച്ചിക്കുന്നിടത്താണ് അവസരം ഉണ്ടാവുക എന്ന് എല്ലാവരും പറയാറുണ്ടല്ലോ. ഇതാണ് എന്റെ അവസരം എന്നെനിക്ക് മനസ്സിലായി. പൊരുതാനുള്ള അവസാന അവസരം. ഇവിടെ ഞാൻ തോറ്റുപോയാൽ ജീവിതാവസാനം വരെ ഒരു അടിമയെ പോലെ നിൽക്കേണ്ടി വരും. ഇപ്പോൾ ഞാൻ കാണിക്കുന്ന ധൈര്യം ജീവിതം ആകെ മാറ്റി മറിച്ചേക്കാം.

 

“സമയമെത്രമായി. ? ഞാൻ റസിയയോട് ചോദിച്ചു.

 

“പതിനൊന്നു കഴിഞ്ഞിട്ടുണ്ടാവണം. ഞാൻ പത്തു മണിക്കാണ് വന്നു കിടന്നത്. ”

 

 

ഞാൻ എഴുന്നേറ്റു ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു, ചുവരിലെ ക്ളോക്കിലേക്ക് നോക്കി.

 

11.40

 

ഞാൻ കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി, 11.40 തന്നെ.

 

 

തിരികെ റൂമിലേക്ക് വന്നു ഞാൻ റസിയയോട് ചോദിച്ചു.

 

 

“നിനക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ? ”

 

 

എന്താണെന്ന അർത്ഥത്തിൽ അവളെന്നെ നോക്കി.

 

 

“എനിക്ക് കുറച്ചു പൈസ വേണം, അഞ്ഞൂറ് അല്ലെങ്കിൽ ആയിരം”

 

 

“എന്തിനാണ് നിനക്ക് ഇത്രയധികം പൈസ, നീ എന്തു ചെയ്യാൻ പോകുന്നു?

 

 

“എനിക്ക് പോകണം റസി, ഇനിയും നരകിക്കാൻ എനിക്ക് വയ്യ. “

2 Comments

  1. ♥️♥️♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    ?

Comments are closed.