ഏഴാം കടലും കടന്ന്… ഭാഗം- 3 121

“റസിയ!”  ഞാൻ അത്ഭുതപ്പെട്ടു. അവൾ ഇവിടെ ഉണ്ടായിരുന്നോ.

 

 

“നീ എന്നാ വന്നത് ? അളിയനെവിടെ?”

 

 

“ഞാൻ കഴിഞ്ഞാഴ്ചയാ വന്നത്. അളിയൻ വന്നിട്ടില്ല. അവിടെ ജോലിത്തിരക്കാണ്. ഇന്നലെയാണ് ഇവിടെ വന്നത്. ഇന്ന് പോകാൻ നിന്നതാ, ഉമ്മ പറഞ്ഞു നീ വരുന്നെന്ന്. അതുകൊണ്ടു നാളെ പോകാമെന്നു വിചാരിച്ചു. പക്ഷെ അതിങ്ങനെയാവുമെന്നു വിചാരിച്ചില്ല.

 

 

“നീയെന്തിനാ ഇവിടെ വന്നു കിടക്കുന്നത്. ഇനി അതറിഞ്ഞിട്ട് വേണം അടുത്ത തല്ലു കൊള്ളാൻ.”

 

 

“ഞാൻ ഉമ്മ പറഞ്ഞിട്ടാ ഇവിടെ വന്നു കിടന്നത്. നിന്നെ ഒറ്റക്ക് കിടത്തണ്ട എന്ന് ഉമ്മ പറഞ്ഞു.”

ഇതെല്ലാം പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു  തുളുമ്പുന്നുണ്ടായിരുന്നു.

 

 

“നീയെന്തിനാടാ ഇങ്ങനെ അടികൊള്ളുന്നത്? ഉപ്പ പറയുന്നത് പോലെ ചെയ്താൽ പോരെ” ഇടറിക്കൊണ്ടാണ് അവൾ ചോദിച്ചത്. കണ്ടാൽ ഞങ്ങൾ തമ്മിൽ എപ്പോഴും അടിപിടിയാണെങ്കിലും ഒരാൾ വേദനിക്കുന്നത് മറ്റേയാൾക്ക് സഹിക്കില്ല.

 

 

“അത് നീ പറയുമ്പോലെ അത്ര എളുപ്പമല്ല. ലാബിൽ നിൽക്കുമ്പോൾ ഛർദിക്കാതെ നിൽക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടിയിട്ടാണ്.”

 

 

“എന്നാൽ നിനക്ക് ഇത് ആദ്യം തന്നെ പറയാമായിരുന്നില്ലേ, വെറുതെ പത്തറുപത്  ലക്ഷം കൊണ്ട് കളയണമായിരുന്നോ ?

 

 

“ഞാൻ എത്ര തവണ പറഞ്ഞതാ, കേൾക്കേണ്ട, പിന്നെ ഉപ്പാക്ക് ശിവരാമൻ ഡോക്ടർ പറയുന്നത് മാത്രമാണല്ലോ വേദവാക്യം.”

2 Comments

  1. ♥️♥️♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    ?

Comments are closed.