ഏതോ നിദ്രതൻ ❣️ 6 [മനോരോഗി ഫ്രം മാടമ്പള്ളി] 96

” കേറണം , ഇന്നൂടെ കേറീലേൽ ശെരിയാവൂല “

അഭി മറുപടി നൽകി…

” ഹാ എന്നാപ്പിന്നെ നിങ്ങൾ വായിനോക്കി നിക്ക്, ഞങ്ങൾക്ക് കുറച്ച് നോട്സ് എഴുതാനിണ്ട് ” ” ബ്രേക്ക്‌നു കാണാം ട്ടൊ…

അമ്മു അത് പറഞ്ഞതിനു ശേഷം അവർ രണ്ടുപേരും ക്ലാസ്സിലേക്ക് നടന്നു…

ദൃഷ്ടിയിൽ നിന്ന് മായുംവരെ അവളെ നോക്കി ഞാൻ അവിടെ നിന്നു…

” ഡാ, വാ നമ്മക്ക് ക്ലാസ്സീ കേറാം  പിള്ളേരൊക്കെ പ്രൊജക്റ്റ്‌  കംപ്ലീറ്റ് ചെയ്യുന്നുണ്ട് നമ്മക്കും എന്തേലും നടപടി ആവുമോന്ന് നോക്കാം “

അഭി പറഞ്ഞു…

ഞങ്ങൾ മൂന്നുപേരും ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാരും പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്യേണ്ട തിരക്കിലാണ്…

” ഡാ “

ഞങ്ങൾ സീറ്റിൽ ഇരുന്നതും ഞങ്ങളുടെ പിന്നിലത്തെ സീറ്റീന്ന് ഒരുത്തൻ വിളിച്ചു…

” അഹ് എന്നാടാ “

ഞാൻ അവനോട് ചോദിച്ചു…

” നിങ്ങൾടെ കൂടെ രണ്ട് ജൂനിയർ പിള്ളേരെ കാണുന്നുണ്ടല്ലോ രണ്ട് ദിവസമായിട്ട് ”
” എന്നതാണ് മക്കളെ ലബ്ബാണോ “

അവൻ ഒരു വെകിടച്ചിരിയോടെ ചോദിച്ചു…

” ആണെങ്കി നിനക്ക് എന്താ &*₹&#&#   എണീച്ച് പോടെയ് “

ധ്രുവനാണത് പറഞ്ഞത്…
ഏതായാലും അതേറ്റു ,  പാവം  അവൻ നാറിനാണംകെട്ടമാതിരി പിന്നിലേക്ക് എണീറ്റ്പോയി…

ഏതായാലും ക്ലാസ്സിൽ നല്ല ഉഷാറായി ശ്രദ്ധിച്ചിരിക്കാൻ പറ്റി…

എനിക്കെന്ത് പറ്റിയെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ…

ബ്രേക്ക്‌നു ക്യാന്റീനിൽ ചെന്നിരുന്ന്  ഒരു കാലിച്ചായ പറഞ്ഞു…

ചായ വരുന്നതും കാത്തിരിക്കുമ്പോഴാണ് ദേ വരുന്നു അമ്മുവും മാളൂവും…

അവർ ഇരിക്കാൻ പോയതും അമ്മുവിന് ഒരു കോൾ വന്നു…

അവൾ മൊബൈലും കൊണ്ട് പുറത്തോട്ട് നടന്നു…

“കൃഷ്ണേട്ടാ രണ്ട് ചായകൂടെ “

അവർ രണ്ടുപേരും വന്നത് കൊണ്ട് ധ്രുവൻ രണ്ട് ചായകൂടെ പറഞ്ഞു…

14 Comments

  1. ഇതിന്റെ ബാക്കി ഇല്ലേ കൊറേ കാലം ആയല്ലോ എവിടെ ബ്രോ

    1. കൊറച്ചു കാലം ഇവിടില്ലാരുന്നു ബ്രോ .. ഇപ്പോള എത്യേ…. ഇപ്പോ അത് മറന്നും പോയി ?

  2. കൈലാസനാഥൻ

    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത് , സംഗതി ഒക്കെ കൊള്ളാം പക്ഷേ വായനക്ക് സുഖം ഉണ്ടാകണമെങ്കിൽ പേജ് കൂട്ടണം എങ്കിലേ കഥ മുന്നോട്ട് പോകൂ . ഒച്ചിഴയുന്നത്‌ പോലെ പോയാൽ ആളുകൾ കുറയും.

    1. ശ്രമിക്കുന്നുണ്ട് ബ്രോ പക്ഷേ വിരല് മാത്രം ചലിച്ചാ പോരല്ലോ, മനസ്സ് കൂടെ ചലിക്കണ്ടേ
      വാക്കുകൾക്ക് നന്ദി ?

  3. Super ayittund ????????????
    Ithu chathiyaan ????????????
    Appol adutha partn i am waiting ???????????????????????????????

    1. Thank you bro ?

      Chathiyooo??????

      Thanks for the words❣️

  4. നിധീഷ്

    ♥♥♥

  5. ?✨?????????????_??✨❤️

    ❤️?

Comments are closed.