” എന്നെ കളിയാക്കിയതാ അല്ലേ “
അവൾ ചമ്മലോടെ ചോദിച്ചു…
” എടി മാളവികയെ കുറിച്ചാണ് ഞാൻ ചോദിച്ചത് “
ധ്രുവൻ ചിരിച്ച് കൊണ്ട് പറഞ്ഞു…
” അവൾ ഇന്ന് വരൂല , അവളുടെ ഫാമിലിയിലിൽ ഏതോ കല്യാണത്തിന് പോകുവാണെന്നു പറഞ്ഞിരുന്നു “
അമ്മു അതു പറഞ്ഞതും ധ്രുവന്റെ മുഖത്തെ ചിരി മാഞ്ഞു…
” ശോ, ഇങ്ങനാണേൽ ഞാൻ വീട്ടീ പോവാണ് ” എനിക്ക് വയ്യ ഇവിടെ ഇരിക്കാൻ “
ധ്രുവൻ സങ്കടത്തോടെ പറഞ്ഞു…
” ഞാൻ വെർതെ പറഞ്ഞതാട്ടോ അവൾ ഇന്ന് വരുവൊക്കെ ചെയ്യും “
അതും പറഞ്ഞ് അവൾ ഊറിചിരിച്ചു… ?
” ഈ പിശാശ് “
ധ്രുവൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു… ?
അങ്ങനെ കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞോണ്ട് ഇരുന്നപ്പോൾ എന്റെ മനസ്സിൽ വീണ്ടും ആ കണ്ണുകളെ പറ്റിയുള്ള ചിന്തവന്നു…
അവളോട് അത് ചോദിക്കണം എന്ന് ഉള്ളിൽ നിന്നാരോ പറയുന്നുണ്ടെങ്കിലും അത് ചോദിച്ചാൽ എന്ത് സംഭവിക്കും എന്നുള്ളതിനെക്കുറിച്ച് ഒരൂഹവും ഇല്ലാത്തതിനാൽ സഹിച്ച് നിക്കമാത്രേ എനിക്ക് പറ്റിയുള്ളു…
” ആഹ് ദേ വരുന്നു നുമ്മട ആള് “
ധ്രുവൻ പറഞ്ഞതുകേട്ട് നോക്കിയപ്പോഴാണ് മാളു വരുന്നത് കണ്ടത്…
” ഡാ നി ചോദിക്കുന്നില്ലേ, അതോ ഞാൻ ചോദിക്കണോ “
അഭി എന്റെ ചെവീടെ അടുത്ത് വന്ന് ചോദിച്ചു…
” ആയില്ലടാ എന്തോ സമയമായില്ലെന്ന് മനസ്സ് പറയുന്നു “
ഞാൻ ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് പറഞ്ഞു…
” ഹാ നീയെന്തേലും ചെയ്യ് “
അവൻ പുച്ഛത്തോടെ പറഞ്ഞു…
അപ്പോഴേക്കും മാളു അരികിൽ എത്തിയിരുന്നു…
” നീ ഇന്ന് വരൂലാന്ന് പറഞ്ഞപ്പോ ചിലർക്ക് സഹിക്കാൻ കഴിഞ്ഞില്ല മോളെ “
അമ്മു അവളോട് പറയുന്നത് കേട്ടു…
അത് കേട്ടതോടെ ധ്രുവൻ വിളറിവെളുത്തു…
” അതാരാത് “
മാളു അമ്മൂനോട് ചോദിച്ചു…
” പക്ഷെ ആളിന്റെ മുഖം കണ്ടിട്ട് ഇപ്പൊ പറയാൻ വയ്യടി “
അതും പറഞ്ഞ് അമ്മു ചിരി തുടങ്ങി….
കൂടെ ഞാനും അഭിയും കൂടി, ധ്രുവന്റെ അന്നേരത്തെ ഭാവം എന്താന്ന് ആർക്കും മനസിലായില്ല…
ആകെ വല്ലാത്ത ഒരവസ്ഥയിലാരുന്നു അവൻ…
” അല്ല നിങ്ങൾ ഇന്നും ക്ലാസ്സിൽ കേറുന്നില്ലേ “
മാളു ആണ് ഞങ്ങളോടത് ചോദിച്ചത്…
ഇതിന്റെ ബാക്കി ഇല്ലേ കൊറേ കാലം ആയല്ലോ എവിടെ ബ്രോ
കൊറച്ചു കാലം ഇവിടില്ലാരുന്നു ബ്രോ .. ഇപ്പോള എത്യേ…. ഇപ്പോ അത് മറന്നും പോയി ?
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത് , സംഗതി ഒക്കെ കൊള്ളാം പക്ഷേ വായനക്ക് സുഖം ഉണ്ടാകണമെങ്കിൽ പേജ് കൂട്ടണം എങ്കിലേ കഥ മുന്നോട്ട് പോകൂ . ഒച്ചിഴയുന്നത് പോലെ പോയാൽ ആളുകൾ കുറയും.
ശ്രമിക്കുന്നുണ്ട് ബ്രോ പക്ഷേ വിരല് മാത്രം ചലിച്ചാ പോരല്ലോ, മനസ്സ് കൂടെ ചലിക്കണ്ടേ
വാക്കുകൾക്ക് നന്ദി ?
Super ayittund ????????????
Ithu chathiyaan ????????????
Appol adutha partn i am waiting ???????????????????????????????
Thank you bro ?
Chathiyooo??????
Thanks for the words❣️
???
?
♥♥♥
???
❤️?
???
♥♥♥
?