” ഹോ എന്നിട്ട് എന്തായി സെറ്റ് ആയാ “
അഭി ചോദിച്ചു…
” പോടെയ്, ഇന്നലെ മെസ്സേജ് അയക്കുമ്പോളേക്കും സെറ്റ് ആക്കാൻ ഞാൻ ആര് സിനിമ നടനോ “
” അതെന്താ നടന്മാർക്ക് മാത്രേ പെട്ടെന്ന് സെറ്റ് ആക്കാൻ പറ്റൂന്നുള്ളോ “
അഭിയും ധ്രുവനും തമ്മിൽ എന്തൊക്കെയോ പറഞ്ഞകൊണ്ടിരിന്നു…
അപ്പോഴാണ് ഞാൻ കാണാൻ ആഗ്രഹിച്ച ആള് വരുന്ന കണ്ടത്…
അവളെ കണ്ടതും എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
ഞങ്ങളെ കണ്ടെന്നോണം അവൾ കൈ പൊക്കി കാണിച്ചു…
“ദേണ്ടെടാ അവൾ വരുന്നുണ്ട് “
ഞാൻ പറഞ്ഞു…
” ഡാ നി ഇപ്പൊത്തന്നെ ചോദിക്കുന്നുണ്ടോ “
അഭി സംശയത്തോടെ ചോദിച്ചു…
ഞാൻ ആത്മവിശ്വാസം കലർന്ന ഒരു നോട്ടം മാത്രം അവനു നൽകി, ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവനുള്ള മറുപടി…
” എന്താണ് മക്കളെ ഇവിടെ നിക്കുന്നെ ”
കൊത്തിപ്പറുക്കാൻ ആണോ ” ?
വന്നപാടെ അവൾ ഞങ്ങൾക്കിട്ട് താങ്ങി…
” പോടീ കുരിപ്പേ ഞങ്ങൾ നിന്നെ കാത്ത് നിക്കുവാരുന്നു “
നാക്കിന് എല്ലില്ലാത്ത ധ്രുവൻ പറഞ്ഞു…
” എന്നെയോ, അതെന്തിനാ “
അവൾ അത്ഭുതംകൂറി ചോദിച്ചു…
” അതല്ലടി നി ഇപ്പൊ ഞങ്ങളുടെ ടീമല്ലേ അതാ കാത്തുനിന്നത് “
ഞാൻ എങ്ങനെയോ പറഞ്ഞു…
” ആഹാ അത് കൊള്ളാലോ “
അവൾ പറഞ്ഞു…
” അല്ല നിന്റെ കൂടെ ഉള്ള വാൽ എവിടെ “
ധ്രുവൻ അമ്മൂനോട് ചോദിച്ചു…
” വാലോ “
അതും പറഞ്ഞ് അവൾ പിന്നാമ്പുറം നോക്കി…
അവളുടെ ആ നോട്ടം കണ്ടപ്പോ ഞങ്ങൾ മൂന്നാളും പൊട്ടിച്ചിരിച്ചു…
ഇതിന്റെ ബാക്കി ഇല്ലേ കൊറേ കാലം ആയല്ലോ എവിടെ ബ്രോ
കൊറച്ചു കാലം ഇവിടില്ലാരുന്നു ബ്രോ .. ഇപ്പോള എത്യേ…. ഇപ്പോ അത് മറന്നും പോയി ?
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത് , സംഗതി ഒക്കെ കൊള്ളാം പക്ഷേ വായനക്ക് സുഖം ഉണ്ടാകണമെങ്കിൽ പേജ് കൂട്ടണം എങ്കിലേ കഥ മുന്നോട്ട് പോകൂ . ഒച്ചിഴയുന്നത് പോലെ പോയാൽ ആളുകൾ കുറയും.
ശ്രമിക്കുന്നുണ്ട് ബ്രോ പക്ഷേ വിരല് മാത്രം ചലിച്ചാ പോരല്ലോ, മനസ്സ് കൂടെ ചലിക്കണ്ടേ
വാക്കുകൾക്ക് നന്ദി ?
Super ayittund ????????????
Ithu chathiyaan ????????????
Appol adutha partn i am waiting ???????????????????????????????
Thank you bro ?
Chathiyooo??????
Thanks for the words❣️
???
?
♥♥♥
???
❤️?
???
♥♥♥
?