” മ്മ് ”
……..
വീട്ടിലെത്തി ബെഡിൽ കിടന്നപ്പോഴും ഞാൻ ഇന്ന് നടന്ന സംഭവങ്ങളെ പറ്റി ചിന്തിക്കുകയായിരുന്നു…
ഒരു പ്രശ്നവുമില്ലെങ്കിലും എന്റെ മനസ്സ് മുഴുവൻ കലങ്ങിമറിയുകയായിരുന്നു…
……ആഹ് അവരായി അവരുടെ പാടായി….
ആ കിടപ്പിൽ തന്നെ ഞാൻ ഉറങ്ങിപ്പോയി…
ഭക്ഷണം കഴിക്കാൻ മാത്രം എണീറ്റതൊഴിച്ചാൽ ഇന്ന് മുഴുവൻ ഉറങ്ങിത്തീർത്തു എന്ന് പറയാം…
………………!
പിറ്റേന്ന് കോളേജിൽ പോകാൻ പതിവില്ലാത്ത ആവേശം ആരുന്നു…
അത് എന്താണെന്ന് അറിയില്ല എന്നാലും സന്തോഷത്തോടെ പോകുന്നത് ആദ്യമായിട്ടാവും…
” എന്താടാ വല്ല കൊളുത്തും വീണോ “
പതിവിൽ കവിഞ്ഞ എന്റെ സന്തോഷം കണ്ടിട്ടെന്നോണം അമ്മ എന്നോട് ചോദിച്ചു…
” ഓഹ്, ഇവിടെ പഠിക്കാൻ തന്നെ സമയം കിട്ടണില്ല അപ്പഴാ പ്രേമിക്കാൻ “
എന്തായാലും അങ്ങനെ ഒന്ന് തള്ളിയപ്പോൾ അമ്മ ഒന്ന് അമ്പരന്നോ…?
എന്തായാലും വിശ്വസിച്ച പോലെ ഒണ്ട്…
ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് ഞാൻ ഇറങ്ങി…
” എപ്പഴും നി ആണല്ലോ വീടിന്റെ മുന്നീ വന്ന് കാറിക്കൂവി എന്നെ ഇറക്കാറ്, എന്താ ഇന്ന് മച്ചിങ്ങ വല്ലോം തലേൽ വീണോ “
സാധാരണ നേരത്തെ എത്തുന്ന അഭി അന്ന് താമസിച്ച് വന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു…
” ഒന്നുല്ലടാ എണീക്കാൻ വൈകി “
” മ്മ് “
അവൻ എന്തുകൊണ്ടാണ് എണീക്കാൻ വൈകിയതെന്ന് മനസിലായപോലെ ഞാൻ ഒന്ന് മൂളി…
” ഡാ അവളോട് ചോദിക്കണ്ടേ? “
അഭി എന്നോട് ചോദിച്ചു…
” ആരോട് “
” അവളില്ലെ ആ അമ്മു ” ” നിനക്കല്ലേ അത് നിന്റെ മറ്റവൾ തന്നെ ആണോന്ന് അറിയേണ്ടത് “
അഭി അങ്ങനെ പറഞ്ഞപ്പോഴാണ് അതിനെപ്പറ്റി ഓർക്കുന്നത് തന്നെ…
” അത് കണ്ടുപിടിക്കണം പക്ഷെ അത് അവളോട് ചോദിച്ചിട്ട് കാര്യമില്ല ” അല്ലേലും അവൾക്കെങ്ങനെ അറിയാനാണ് ഇതൊക്കെ “
ഞാൻ അതുപറയുന്നതിനൊപ്പം തന്നെ ചില കാര്യങ്ങളും മനസ്സിൽ കണക്കുകൂട്ടുന്നുണ്ടായിരുന്നു…
കോളേജിൽ എത്തിയപാടെ എന്റെ കണ്ണുകൾ ആർക്കോ വേണ്ടി തിരയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…
അപ്പോഴാണ് ധ്രുവനും എത്തിയത്…
” എന്താണ് മക്കളെ ഒരു ചുറ്റിക്കളി “
ധ്രുവൻ എന്റെ അവസ്ഥ കണ്ടിട്ടെന്നോണം കളിയാക്കാൻ വേണ്ടി ചോദിച്ചു…
” ഡാ ഞാൻ ഇന്നലെ മാളൂന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചടാ “
മറുപടി ഒന്നുമില്ലാത്തത് കണ്ട് അവൻ തന്നെ തുടർന്നു…
ഇതിന്റെ ബാക്കി ഇല്ലേ കൊറേ കാലം ആയല്ലോ എവിടെ ബ്രോ
കൊറച്ചു കാലം ഇവിടില്ലാരുന്നു ബ്രോ .. ഇപ്പോള എത്യേ…. ഇപ്പോ അത് മറന്നും പോയി ?
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത് , സംഗതി ഒക്കെ കൊള്ളാം പക്ഷേ വായനക്ക് സുഖം ഉണ്ടാകണമെങ്കിൽ പേജ് കൂട്ടണം എങ്കിലേ കഥ മുന്നോട്ട് പോകൂ . ഒച്ചിഴയുന്നത് പോലെ പോയാൽ ആളുകൾ കുറയും.
ശ്രമിക്കുന്നുണ്ട് ബ്രോ പക്ഷേ വിരല് മാത്രം ചലിച്ചാ പോരല്ലോ, മനസ്സ് കൂടെ ചലിക്കണ്ടേ
വാക്കുകൾക്ക് നന്ദി ?
Super ayittund ????????????
Ithu chathiyaan ????????????
Appol adutha partn i am waiting ???????????????????????????????
Thank you bro ?
Chathiyooo??????
Thanks for the words❣️
???
?
♥♥♥
???
❤️?
???
♥♥♥
?