ഏതോ നിദ്രതൻ ❣️ 6 [മനോരോഗി ഫ്രം മാടമ്പള്ളി] 96

ഏതോ നിദ്രതൻ ❣️ 6

Author : മനോരോഗി ഫ്രം മാടമ്പള്ളി

[ Previous Part ]

 

  1. പാർട്ടിൽ ഞാൻ അത്ര തൃപ്തനല്ല എങ്കിലും പബ്ലിഷ് ചെയ്യുന്നു…
    തിരക്കുകൾക്കിടയിൽ എഴുതിയതാണ് അതിന്റെ പോരായ്മകൾ ഉണ്ട്… ക്ഷമിക്കുക

    തുടരുന്നു…

    ഞാൻ നോക്കിയപ്പോ ദേ നടന്നുവരുന്നു ഐഷു…

    ” ആ ഇവൾ തന്നെ പക്ഷെ  ഇന്ന് നീ കുറച്ച് കാര്യങ്ങൾ അറിയണം അതിനാണ്  ഞാൻ നിന്നേം കൂട്ടി ഒരു കള്ളം പറഞ്ഞ് ഇങ്ങോട്ടേക്കു കൊണ്ടുവന്നത് “

    അഭി അല്പം സീരിയസ് ആയിട്ട് പറഞ്ഞു…

    ” എന്ത് കാര്യം “

    ഞാൻ അവനെ പിടിച്ചു നിർത്തി ചോദിച്ചു…

    ” വാ പറയാം  “

    അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടെ മേലെ ഒരു മൂലയ്ക്കുള്ള ബെഞ്ചിൽ പോയിരുന്നു…

    അപ്പോഴും ഇവർ എന്തായിരിക്കും പറയാൻ പോകുന്നത് എന്നാലോചിച്ച് എന്റെ മനസ്സ് എന്തൊക്കെയോ ചിന്തിച്ച്കൂട്ടുവാരുന്നു…

    ” എടാ “

    കുറച്ച് നേരത്തെ മൗനത്തിന് ശേഷം അഭി മിണ്ടിത്തുടങ്ങി…

    ” നിങ്ങൾക്ക്  രണ്ടാൾക്കും എന്താ പറ്റിയത്, ” ” എന്താ പറയാനുള്ളത് “

    ഞാൻ ചോദിച്ചു…

    ” ഞാൻ  പറയാം “

    എന്തോ പറയാൻ തുടങ്ങിയ അഭിയെക്കാൾ മുന്നേ അവൾ പറഞ്ഞു…

    ” എടാ രണ്ടാളും കൂടെ മനുഷ്യനെ തീ തീറ്റിക്കാതെ കാര്യം പറയുന്നുണ്ടോ “

    ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞു…

    ” എടാ, ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ, കുറച്ച് കാലമായി, പക്ഷെ നീയറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നറിയത്തോണ്ട് പറയാതിരുന്നതാ “

    ഐഷു തലകുനിച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തതും ഞാൻ ആകെ വല്ലാണ്ടായി…

    ” എടാ സോറി, എപ്പഴോ ഒരിഷ്ടം കേറിക്കൂടിയതാ അത് പക്ഷെ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് അറിഞ്ഞുമില്ല “

    അഭി അവന്റെ ഭാഗവും ന്യായീകരിച്ചു…

    കുറച്ച് നേരം ഞങ്ങൾ മൂന്ന്പേരും മൂകരായി ഇരുന്നു…

14 Comments

  1. ഇതിന്റെ ബാക്കി ഇല്ലേ കൊറേ കാലം ആയല്ലോ എവിടെ ബ്രോ

    1. കൊറച്ചു കാലം ഇവിടില്ലാരുന്നു ബ്രോ .. ഇപ്പോള എത്യേ…. ഇപ്പോ അത് മറന്നും പോയി ?

  2. കൈലാസനാഥൻ

    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത് , സംഗതി ഒക്കെ കൊള്ളാം പക്ഷേ വായനക്ക് സുഖം ഉണ്ടാകണമെങ്കിൽ പേജ് കൂട്ടണം എങ്കിലേ കഥ മുന്നോട്ട് പോകൂ . ഒച്ചിഴയുന്നത്‌ പോലെ പോയാൽ ആളുകൾ കുറയും.

    1. ശ്രമിക്കുന്നുണ്ട് ബ്രോ പക്ഷേ വിരല് മാത്രം ചലിച്ചാ പോരല്ലോ, മനസ്സ് കൂടെ ചലിക്കണ്ടേ
      വാക്കുകൾക്ക് നന്ദി ?

  3. Super ayittund ????????????
    Ithu chathiyaan ????????????
    Appol adutha partn i am waiting ???????????????????????????????

    1. Thank you bro ?

      Chathiyooo??????

      Thanks for the words❣️

  4. നിധീഷ്

    ♥♥♥

  5. ?✨?????????????_??✨❤️

    ❤️?

Comments are closed.