ഏതോ നിദ്രതൻ ❣️ 5 [മനോരോഗി ഫ്രം മാടമ്പള്ളി] 109

” അല്ല, എന്ത്പറ്റി തലവേദന വരാൻ,? സാധാരണ ഇങ്ങനെ അല്ലല്ലോ നീ “

അമ്മ വീണ്ടും എന്നോട് ചോദിച്ചു.
അല്ലേലും അമ്മമാർക്ക് മക്കളുടെ മുഖത്തെ ഓരോ മാറ്റവും തിരിച്ചറിയാൻ ആവുമെന്നത് എത്രയോ സത്യം എന്നത് ഞാൻ ഓർത്തു…

” അറിയില്ലമ്മേ ഇന്ന് കുറച്ചുനേരം വെയിലത്തൂടെ നടന്നാരുന്നു ചിലപ്പോ അതിന്റെ ആവും “

ഞാൻ ദൂരേക്ക് നോക്കി ഒരിറക്ക് ചായയും കുടിച്ചുകൊണ്ട് പറഞ്ഞു…

” മ്മ് “

അതിന്  ഒന്ന് മൂളിയശേഷം അമ്മ അകത്തു പോയി…

എന്തായാലും ഞാൻ പറഞ്ഞത് അമ്മ വിശ്വസിച്ചിട്ടില്ല എന്നുറപ്പായി…

ചായ കുടിച്ച് കഴിഞ്ഞ് ഗ്ലാസും കഴുകിവെച്ച് ഞാൻ മുറിയിലേക്ക് നടന്നു…

കുറച്ച്നേരം പബ്ജി ഒക്കെ കളിച് ഇരുന്നു…
കുറച്ചുകഴിഞ്ഞപ്പോ അതും മടുപ്പായി…

ഇനിയും ഇവിടെ ഇരുന്നാൽ പ്രാന്തപിടിക്കും എന്നായതിനാൽ ഞാൻ ഫോണെടുത്ത് അഭിയെ വിളിച്ചു…

എന്നാൽ  റിങ് ആവുന്നുണ്ട് എന്നല്ലാതെ കോൾ അറ്റൻഡ് ചെയ്യുന്നില്ല…

കോൾ എടുക്കാത്തതിൽ  അവനേം പ്രാകി കിടക്കുമ്പോഴാണ് താഴെ ഐഷൂന്റെ  ശബ്ദം കേൾക്കുന്നത്…

” ഓഹ്, ഇവളുടെം കൂടെ കുറവേ ഉണ്ടാരുന്നുള്ളു “

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു…

പാദസരത്തിന്റെ  കിലുക്കത്തിൽ അവൾ ഇങ്ങോട്ടേയ്ക്കാണെന്ന് എനിക്ക് മനസ്സിലായി…

ഞാൻ ഉറക്കം അഭിനയിച്ച് തിരിഞ്ഞ് കിടന്നു…

തട്ടി വിളിക്കും എന്ന് പ്രതീക്ഷിച്ച എന്റെ നടുവിന് നോക്കി അവൾ തൊഴിച്ചു…

“!!!അമ്മേ!!! “

ഞാൻ പെട്ടെന്ന് കിട്ടിയ അവളുടെ സമ്മാനത്തിന്റെ ചൂടിൽ നിലവിളിച്ചു…

” എന്താടാ? “

താഴെ നിന്ന് അമ്മ വിളിച്ചു ചോദിച്ചു…

” ഒന്നുല്ലമ്മേ ഇവന്റെ കാല് കട്ടിലിനോട് മുട്ടിയതാ “?

അതും പറഞ്ഞ് അവൾ ഊറിച്ചിരിക്കാൻ തുടങ്ങി…

എനിക്കാണെകിൽ അത് കണ്ടിട്ട് ആകെ ചൊറിഞ്ഞ്കേറി…

14 Comments

  1. Athe athe njangalum kathirikkua? nxt part pettann thanne ponnotte???

  2. ?✨?????????????_??✨❤️

    ❤️?

  3. നിധീഷ്

    ♥♥♥♥

    1. സ്നേഹം മാത്രം ?

  4. മാലാഖയെ പ്രണയിച്ചവൻ

    Kadha Kollam page kootanam bro ?

    1. ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ പറ്റണ്ടേ ?

  5. Podaaaa…. ?? rand pagond aakaamshem thann mungi tendy…. cheythaaypoy✌

    1. 2പേജ് ഓ ?, നി കഞ്ചാവാണോ ? സൂക്ഷിച് നോക്ക്, ആകാക്ഷ ആണ് മെയിൻ ?

  6. കാർത്തിവീരാർജ്ജുനൻ

    Kiduvee ❤️
    Waiting for next part ?

    1. വാക്കുകൾക്ക് നന്ദി ബ്രോ ?

Comments are closed.