ഏതോ നിദ്രതൻ ❣️1 [മനോരോഗി ഫ്രം മാടമ്പള്ളി] 67

അതിന്റെ വിഷയം മാറ്റാൻ ഞാൻ അവളോട് ചോദിച്ചു

” നീ എന്തിനാരുന്നു രാവിലെതന്നെ വിളിച്ചേ? “

” അത് എനിക്കൊരു കാര്യം പറയാനിണ്ട് അതോണ്ട് ഒന്ന് കാണണം ന്ന് പറയാൻ വിളിച്ചെയ ”   അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“ഓഹ്, ഇപ്പോകണ്ടില്ലേ ഇനി പറ എന്താണ് മഹതിക് പറയാൻ ഉള്ളത് ? “ഞാൻ ഒന്ന് ആക്കിച്ചോദിച്ചു…

” ഇല്ല “,  “അത് ഇവിടെ വെച്ച് പറയാൻ പറ്റൂല, കൊറച്ചു സീക്രെട് ആ ഈ മരങ്ങോടൻ കേക്കും ?”   അവൾ അഭിയെ നോക്കി പറഞ്ഞു…

” ഡീ ”    അഭി കലിപ്പിച്ച് വിളിച്ചു…

” എന്താടാ ” ?, അവളും വിട്ടുകൊടുത്തില്ല.

മരങ്ങോടൻ നിന്റെ തന്ത ,    ഉരുളകുപ്പേരി പോലെ തിരിച്ചു പറേന്നവൾ ആയോണ്ട്  അവൻ മനസിലാണ് പറഞ്ഞത്…

” പിന്നെ എവിടെ വെച്ച് പറയും? ” ഞാൻ അവളോട് ചോദിച്ചു…

” ആഹ്, അറീല ഇവിടെ ഇത്ര ആൾകാർ ഇണ്ടാവും ന്ന് ഞാൻ അറിഞ്ഞോ ” ?

” പിന്നെ ബസ്സ്റ്റോപ്പ് നിനക്ക് വേണ്ടി മാത്രം ഇണ്ടാക്കിയതല്ലേ ഒഞ്ഞു പോടീ”?

അഭി അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു…

” ഈ?.. “

അവൾ ചമ്മിയ ചിരി ചിരിച്ചു…

അങ്ങനെ സംസാരിച്ചോണ്ട് ഇരിക്കുമ്പോഴാണ് ബസ് വന്നത്.

ഐഷു അവളുടെ കോളേജിൽ ഇറങ്ങി.
ഞങ്ങൾ ഞങ്ങളുടേതിലും…

(ശേഷം കോളേജിൽ )

“എടാ അതേതാ ആ കൊച്ച് ഞാൻ ഇതുവരെ കണ്ടില്ലല്ലോ ഇങ്ങനെ ഒന്നുള്ളത് ” അഭി ഒരു പെങ്കൊച്ചിനെ ചൂണ്ടിട് പറഞ്ഞു, അവന്റെ കാലക്കേടിന് അവൻ ചൂണ്ടുന്നത് അവൾ കാണുവേം ചെയ്തു.

“അളിയാ, ദേ അവൾ ഇങ്ങോട്ടേക് വരുന്നു ”       ആൾ ബോക്സർ  ഒക്കെ ആണേലും പെൺപിള്ളേരോട് സംസാരിക്കുമ്പോ അവന്റെ നെഞ്ചിൽ ബാന്റ്മേളം  ആയിരിക്കും. ?

” ചേട്ടൻ എന്തിനാ എന്റെ നേരെ കൈ ചൂണ്ടിയെ? ” ?
അവൾ അഭിയെ ഞെട്ടിച്ചുകൊണ്ട് ചോദിച്ചു…

“അ, അത് അത്പിന്നെ   ഞാ  ഞാൻ ” അവൻ വിക്കി വിക്കി പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചു.

ഇവന്റെ കോക്രി കണ്ടിട്ട് എനിക്ക് ആണേൽ ചിരിവന്നിട് പാടില്ല, ഇനി ചിരി എങ്ങാനും വന്നാൽ ആ പെണ്ണ് എന്റെ നേരെ തിരിഞ്ഞാലോ അതോണ്ട് ഞാൻ സംയമനം പാലിച്ചു നിന്നു. ?

അങ്ങനെ നിക്കുമ്പോ  അവൾ  പെട്ടെന്ന് ചിരിക്കാൻ തുടങ്ങി..

“ഞാൻ വെറുതെ ഒരു ഫൺ നു വേണ്ടി ഷോ ഇറക്കിയതല്ലേ “??

“എന്ത് ഫൺ? ഒരാൺകുട്ടീടെ അടുത്ത് വന്നു ഞെട്ടികുവേം ചെയ്തിട്ട് ഫൺ ആണെന്ന് പറഞ്ഞാൽ എല്ലാം കഴിഞ്ഞോ “?
ഞാനും കൊറച്ചു കലിപ്പിട്ടു…
പെട്ടെന്ന് അവൾ കരയാൻ തുടങ്ങി

“ഏയ്‌ കുട്ടി കരയല്ലേ ഞാൻ ചുമ്മാ പറ്റിക്കാൻ വേണ്ടി പറഞ്ഞേയ, ദേ അവരൊക്കെ നോക്കുന്നു “പ്ലീസ് ഈ കരച്ചിൽ ഒന്ന് നിർത്തു ” ഞാൻ അവളോട് അപേക്ഷിച്ച പോലെ പറഞ്ഞു

19 Comments

  1. Interesting ???

  2. ശ്രമിക്കാം ബ്രോ

  3. ❣️❣️

  4. രാവണസുരൻ(Rahul)

    ??????

  5. മാലാഖയെ പ്രണയിച്ചവൻ

    Nice story അടുത്ത പാർട്ട്‌ പെട്ടെന്ന് വേണം ❤

  6. Nice start keep going man….✌

  7. കാർത്തിവീരാർജ്ജുനൻ

    ?nice

  8. സ്പീഡ് അല്പം കൂടുതലാണെങ്കിലും നന്നായിട്ടുണ്ട്..
    പിന്നെ ഈ ഓരോ കഥാപാത്രങ്ങളുടെയും പേര്‌ പറയുമ്പോൾ ഇനിഷ്യല്‍ അടക്കം പറയേണ്ടതുണ്ടോ???
    അര്‍ജുന്‍, അഭിരാമി,അഭിനവ്, അവരുടെ ഒക്കെ പോട്ടെന്നു വെക്കാം. ഐശ്വര്യ.എസ്,ജീവൻ.എസ് അതിന്റെ ഒക്കെ ആവശ്യമുണ്ടോ??

    1. എന്തോ അങ്ങനെ തോന്നി അപ്പൊ ഇട്ടു എന്നെ ഉള്ളു, പിന്നെ ഇത് എന്റെ ജീവിതത്തിൽ ആദ്യത്തെ കഥയാണ് , അതിന്റെ ഒരു പോരായ്മ ഇണ്ടാകും

  9. മനോരോഗി????
    നല്ല തുടക്കം കുറച്ചൂടെ എഴുതായിരുന്നു കുഴപ്പില്ല അടുത്ത പാർട്ടിൽ തന്നാൽ മതി

  10. ❤️❤️❤️

Comments are closed.