ഏതോ നിദ്രതൻ ❣️ 1
Author : മനോരോഗി ഫ്രം മാടമ്പള്ളി
ഹലോ,
വായിച്ച് വായിച്ച് ആഗ്രഹം തോന്ന്യപ്പോ ഞാനും വിചാരിച്ചു ഒരു കഥ അങ്ങ് എഴുതിക്കളയാം…
ആദ്യമായാണ് ഒരു കഥ എഴുതുന്നെ എന്തേലും തെറ്റ് കണ്ടിണ്ടേൽ
ക്ഷമിക്കണേ….
ഈശ്വരാ ഭഗവാനെ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ ?.
അപ്പോ നമ്മക് നമ്മടെ കഥയിലേക്ക് കടക്കാം അല്ലെ,.
“ഈ കഥയിലേക് പോകുന്നതിന് മുൻപ് നിങ്ങൾ എന്നെ പരിചയപ്പെടണം”
“കാരണം നിങ്ങൾ വായിക്കുന്നത് എന്റെ കഥയാണ്, ഞാനാണീ കഥയിലെ നായകൻ “?
“ഞാൻ മാളികപ്പുരയിൽ ദേവദാസിന്റെയും അദ്ദേഹത്തിന്റെ പത്നി വിനീത ദേവദാസിന്റെയും ഒരേ ഒരു മകൻ അർജുൻ ദേവദാസ് “
മാളികപ്പുരയിൽ എന്നാണ് വീട്ടുപേരെങ്കിലും ഒരു ഇടത്തരം ഫാമിലി ആണ് എന്റേത് കേട്ടോ?
ഞാൻ ഡിഗ്രി മൂന്നാംവർഷ വിദ്യാർഥിയാണ്
” ഡേയ് ഡേയ് നീ വരുന്നില്ലേ “
ദേ ഈ വിളിച്ചതാണ് നോമിന്റെ ചങ്ക് അഭിനവ് സുരേന്ദ്രൻ,
ആളൊരു കിടിലൻ ബോക്സർ ആണ്, ഒരുപാട് സമ്മാനങ്ങൾ ഒകെ വാങ്ങിക്കൂട്ടിട്ടുണ്ട്.
അങ്ങനെ അവന്റെ കൂടെ ഇറങ്ങിയപ്പഴേക്കും പിന്നിന്ന് പോരാളി ദേ വിളിക്കുന്നു.
” അജൂട്ട നിന്നോട് ഐഷുക്കൊച്ച് അങ്ങോട്ട് വിളിക്കാൻ പറഞ്ഞിന്, നിന്നെ വിളിച്ചിട്ട് കിട്ടിയില്ലപോലും “
ഐഷു ആരാന്നല്ലേ,, ആൾ എന്റെ മുറപ്പെണ്ണാണ്, ശ്രീധരനമ്മാവന്റെയും സരസ്വതി അമ്മായിടെയും രണ്ടു മക്കളിൽ ഇളയവൾ ഐശ്വര്യ.എസ് …. മുറപ്പെണ്ണാണേലും എനിക്ക് ജനിക്കാണ്ട് പോയ പെങ്ങൾ ആണവൾ.
മൂത്തത് ഒരു ആണാണ് പേര്
ജീവൻ.എസ്. ഞാനും ആയിട്ട് അത്ര കമ്പനി ഒന്നുമല്ല, അതിനുള്ള കാരണം വഴിയേ പറയാം…
“എടാ നീ അവളെ വിളിക്കുന്നില്ലേ?, ” അഭിയാണ് അത് ചോദിച്ചത്
” ആരെ? “
” ഐഷൂനെ “
” എനിക്ക് വയ്യ എന്തേലും പറഞ്ഞ് ദേഷ്യം പിടിപ്പിക്കും ആ കുരിപ്പ് “
“ചിലപ്പോ എന്തെലും അത്യാവശ്യം ഇണ്ടായിട്ടാണെലോ?”
“ഒരു അത്യാവശ്യോം ഇണ്ടാവൂല വെറുതെ വിളിച്ച ആവും “
അതും പറഞ്ഞു ബസ്സ്റ്റോപ്പിലേക്ക് കേറിയ ആളെ കണ്ട് ഞാൻ ഒന്ന് അമ്പരന്നു…
ഐശ്വര്യ…
ജീൻസും ടീഷർട്ടും ആണ് വേഷം , കണ്ണൊക്കെ എഴുതി ഒരു നോർമൽ സ്റ്റൈലിൽ ആണുള്ളത്.
അപ്പഴാണ് ശ്രെദ്ധിച്ചത് പുള്ളിക്കാരി എന്നെ കടുപ്പിച്ചാണ് നോക്കുന്നത്
” എടാ ഞാൻ വിളിച്ചാ നിനക്ക് എന്താ ഫോൺ എടുത്താൽ ? “
” എടി അത് സൈലന്റ് മോഡിൽ ആരുന്നു അതാ കാണാഞ്ഞേ “
” ആണോ ” അവൾ എന്നെ ഒന്ന് ആക്കി ചോദിച്ചു, ” എന്നിട്ട് ഞാൻ കേട്ടല്ലോ ഞാൻ നിന്നെ വെറുതെ വിളിച്ച ആവും ന്ന് ഇവനോട് പറയുന്നേ “
സത്യം അതായത് കൊണ്ട് എനിക്ക് പിന്നെ ഒന്നും പറയാൻ പറ്റിയില്ല ?
Interesting ???
?
ശ്രമിക്കാം ബ്രോ
❣️❣️
??????
Nice story അടുത്ത പാർട്ട് പെട്ടെന്ന് വേണം ❤
❣️
Nice start keep going man….✌
❣️
?nice
❣️?
സ്പീഡ് അല്പം കൂടുതലാണെങ്കിലും നന്നായിട്ടുണ്ട്..
പിന്നെ ഈ ഓരോ കഥാപാത്രങ്ങളുടെയും പേര് പറയുമ്പോൾ ഇനിഷ്യല്‍ അടക്കം പറയേണ്ടതുണ്ടോ???
അര്‍ജുന്‍, അഭിരാമി,അഭിനവ്, അവരുടെ ഒക്കെ പോട്ടെന്നു വെക്കാം. ഐശ്വര്യ.എസ്,ജീവൻ.എസ് അതിന്റെ ഒക്കെ ആവശ്യമുണ്ടോ??
എന്തോ അങ്ങനെ തോന്നി അപ്പൊ ഇട്ടു എന്നെ ഉള്ളു, പിന്നെ ഇത് എന്റെ ജീവിതത്തിൽ ആദ്യത്തെ കഥയാണ് , അതിന്റെ ഒരു പോരായ്മ ഇണ്ടാകും
Nice bro
❣️
മനോരോഗി????
നല്ല തുടക്കം കുറച്ചൂടെ എഴുതായിരുന്നു കുഴപ്പില്ല അടുത്ത പാർട്ടിൽ തന്നാൽ മതി
❣️
❤️❤️❤️
❣️