എഴുത്തുകാരന്റെ പ്രണയിനിമാർ ❤??? [ശങ്കർ പി ഇളയിടം] 73

അളിയാ കാർത്തിക്കേ വാ ഇരിക്ക്..”
പെട്ടെന്നുള്ള അവന്റെ അതിവിനയം കണ്ടത് കൊണ്ടാവണം കാർത്തിക് പറഞ്ഞു..

“എന്താ മോനെ ഞങ്ങളെ കൂട്ടാതെ ഒരു
ഒരു പരുപാടി ഞങ്ങളും കൂടി അറിയട്ടെ…
അത് അളിയാ ഇന്ന് ഫ്രഷേഴ്‌സ് ഡേ അല്ലേ അതിന്റെ ഒരു ചടങ്ങ്..”

”ഓ ഫ്രഷേഴ്‌സ് ഡേ അത് കുറെ ഞങ്ങളും കണ്ടിട്ടുണ്ട് പക്ഷെ പേപ്പറും പേനയും വച്ചുള്ള കളി അതെന്താണ് “

“വേണ്ട നീ പറയണ്ട…… അത് പറഞ്ഞിട്ട് കാർത്തിക് അടുത്ത് നിന്ന പെൺകുട്ടിയെ വിളിച്ചു ചോദിച്ചു..

“എന്താ കുട്ടീ ഇവിടെ നടക്കുന്നത്?….”

അവൾ സന്തോഷഭാവത്തിൽ പറഞ്ഞു ഞങ്ങൾ എല്ലാം writer കാർത്തികേയന്റെ   ഓട്ടോഗ്രാഫ് മേടിക്കാൻ വന്നതാ ഇദ്ദേഹത്തിന്റ വലിയ ഫാൻസ്‌ ആണ് നമ്മൾ…

ങേ ഇതെപ്പോ എങ്ങനെ സംഭവിച്ചു? അന്തം വിട്ട് കാർത്തിക് അവനെ നോക്കി…

അവൻ ഒന്നുമറിയാതെ വെയിറ്റ് ഇട്ട് ഗമയിൽ ഓട്ടോഗ്രാഫ് മുറയ്ക്ക് കൊടുക്കുന്നുണ്ട്..
എന്തോ പന്തികേട് തോന്നിയിട്ട് ആവണം..
കാർത്തിക് ആ പെൺകുട്ടിയോട് വീണ്ടും ചോദിച്ചു..

“ഈ writer എന്ന് പറഞ്ഞത്?
ഇവൻ ഏത് കഥ എഴുതി….. താൻ ഏത് കഥയാണ് വായിച്ചത്?…..”

“അത് ചേട്ടാ “ഗോൾഡൻ ഫിഷിന്റെ കാമുകൻ ”
കാർത്തികേയൻ എന്ന പേരിൽ കഥയെഴുതുന്ന..
ആ ഇപ്പ മനസ്സിലായി..”
“പക്ഷെ കുട്ടിക്ക്‌ എങ്ങനെ മനസ്സിലായി അത് ഇവനാണെന്ന്..?”

“ഓ അത് ഞങ്ങൾ മൂന്ന് പേര് ഇദ്ദേഹത്തിന്റ ഇന്റഗ്രാം ഫ്രണ്ട് ആണ് സന്ധ്യ, കാവ്യ,അമ്മു….” അടുത്ത് ഉള്ള രണ്ട് പേരെ നോക്കി അവൾ പറഞ്ഞു..

“ഇദ്ദേഹത്തോടുള്ള ആരാധന കൊണ്ടാണ് ഞങ്ങൾ ഈ കോളേജിൽ ജോയിൻ ചെയ്തത് ….”

ഓഹോ അപ്പോൾ ഇവൻ ഇടയ്ക്കിടെ രാത്രിയിൽ എന്റെ മൊബൈലിൽ കേറി കളിക്കുന്നത് എന്റെ പേരും പറഞ്ഞ് ഇവളുമാരുടെ inta ഐഡി മേടിക്കാൻ ആയിരുന്നു അല്ലേ…

5 Comments

  1. ???? namukk pinne only aaswaadanam✌️✌️

  2. ഒരു എഴുത്തുകാരൻ്റെ കഥ മോഷ്ടിച്ച് മറ്റൊരുത്തൻ സ്റ്റാർ ആവാ…… നടക്കുന്ന സംഭവങ്ങൾ ആണ്

  3. ഏക - ദന്തി

    ശങ്കരണ്ണാ , ഇപ്പോഴാണ് വായിക്കുന്നത് ..പലയിടത്തും നടക്കാറുള്ള സംഭവം ..ചുരുക്കി , കാച്ചി കുറുക്കി എന്നൊക്കെ പറയുന്ന പോലെ തന്നു. നന്ദി

    ഇഷ്ടായി ….

    തോനെ ഹാർട്സ് …..

    ഏക – ദന്തി

    1. ശങ്കർ പി ഇളയിടം

      ?

Comments are closed.