എഴുത്തുകാരന്റെ പ്രണയിനിമാർ ❤??? [ശങ്കർ പി ഇളയിടം] 73

“സ്വപ്നമല്ലേ അതിൽ മൂന്നോ മുന്നൂറോ ഒക്കെ ആവാല്ലോ..”

“ആയിക്കോട്ടെ…”

“പേരിൽ ചെറിയ ഒരു കൺഫ്യൂഷൻ ആയി അല്ലേ… സുഹൃത്തുക്കളെ ഇതൊരു ചിന്ന കഥയാണ് ഒറ്റപ്പാർട്ഒരു കോളേജ് ഹോസ്റ്റലിൽ നടന്ന സംഭവം ആണ് നേരത്തെ പറഞ്ഞത്…

രണ്ട് പേർക്കും പേരിൽ ഒരുസാമ്യം ഉണ്ട്..നായകന്റെ പേര് കാർത്തികേയൻ സോഷ്യൽ മീഡിയയിൽ ഒക്കെ കഥ എഴുതുന്നു.. ഇപ്പോൾ അടുത്തൊരു  സ്റ്റോറി എഴുതി” ഗോൾഡ് ഫിഷിന്റ കാമുകൻ ”അതോടെ ഇദ്ദേഹത്തിന് million കണക്കിന് ആരാധകരും followers ഉം ആയി… ഇതൊക്ക പക്ഷെ അവന്റെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയാവൂ.. കാരണം അവൻ പബ്ലിസിറ്റി ഇഷ്ടപ്പെടുന്ന ആളല്ല…  ഡീസന്റ് കാർത്തിക് എന്നാണ് സുഹൃത്തുക്കൾ അവനെ വിളിക്കുന്നത്…

ഇനി ഇവന്റെ സുഹൃത്തും റൂം മേറ്റുമായ  ഒരാളുണ്ട്  അവന്റെ പേര് കാർത്തി.. ആളൊരു സ്വപ്നജീവി ആണ്..

സ്വന്തമായി കഥ എഴുതാൻ അറിയില്ലെങ്കിലും നായകന്റെ പേരും പ്രശസ്തിയും കണ്ട് അസൂയപ്പെട്ടു ആ കഥാ സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കി പല പ്രശസ്ഥരുടെയും കവിതകളുടെ അറ്റവും മൂലയും ചൊറണ്ടി സൈറ്റിൽ പോസ്റ്റ്‌ ചെയ്തു ട്രോൾ വാങ്ങി സായൂജ്യം അടയുകഎന്നതാണ് പ്രധാന പണി…മാത്രവുമല്ല ആള് നല്ല ബെസ്റ്റ് കോഴി കൂടി ആണ്..

..കോളേജിലെ ഫ്രഷേഴ്‌സ് ഡേ ആണ്..പെട്ടെന്ന് എത്തിയാലേ എന്തെങ്കിലും ഒക്കെ നടക്കൂ ഈ കണക്കുകൂട്ടലിൽ കാർത്തി പെട്ടെന്ന് ടോയ്‌ലെറ്റിൽ കേറി..സ്വന്തമായി ഉള്ള സോപ്പ് തീർന്നത് കൊണ്ട് അടുത്തവന്റ സോപ്പ് എടുത്തിട്ട് അവൻ സുരേഷ് ഗോപി സ്റ്റൈലിൽ ഉറക്കെ വിളിച്ചു പറഞ്ഞു

” അളിയാ കാർത്തിക്കേ ഞാൻ ഈ സോപ്പിങ്ങെടുക്കുവാ ഈ സോപ്പ് എനിക്ക് വേണം,ഇത് ഞാൻ ഇങ്ങെടുത്തു..”

അന്ന് കോളേജിൽ വച്ച് ഒരു ആൾക്കൂട്ടവും നടുവിൽ നിൽക്കുന്ന ആളിനെയും കണ്ട് കാർത്തിക്കിന്റെ കൂട്ടുകാർ കാർത്തികേയനോട് പോയി വിവരം പറഞ്ഞു..

അവൻ നോക്കുമ്പോൾ കാണുന്നത്..

നല്ല കറുത്ത റെയ്‌ബൻ ഗ്ലാസ്സ് ഒക്കെ വച്ചിട്ട് മ്മടെ ചെക്കൻ കാർത്തി അവിടെ നിൽപ്പുണ്ട് ചുറ്റിലും പെണ്പിള്ളേരുടെ ബഹളം.. അവരുടെ കൈയ്യിൽ ആട്ടോഗ്രാഫ് ബുക്ക്‌ ഉണ്ട് അവൻ ഓരോരുത്തർക്കായി ഒപ്പിട്ട് കൊടുക്കുന്നുണ്ട്…

കാർത്തിക് അങ്ങോട്ട്‌ വന്നത് കണ്ട് കാർത്തി കസേരയിൽ നിന്ന് എഴുനേറ്റു പെട്ടെന്ന് ഗ്ലാസ്സ് ഒക്കെ ഊരി മാറ്റി ഒരു ഊള ചിരി പാസ്സാക്കി അവനെ നോക്കി.. എന്നിട്ട് അവനോടു പറഞ്ഞു.

5 Comments

  1. ???? namukk pinne only aaswaadanam✌️✌️

  2. ഒരു എഴുത്തുകാരൻ്റെ കഥ മോഷ്ടിച്ച് മറ്റൊരുത്തൻ സ്റ്റാർ ആവാ…… നടക്കുന്ന സംഭവങ്ങൾ ആണ്

  3. ഏക - ദന്തി

    ശങ്കരണ്ണാ , ഇപ്പോഴാണ് വായിക്കുന്നത് ..പലയിടത്തും നടക്കാറുള്ള സംഭവം ..ചുരുക്കി , കാച്ചി കുറുക്കി എന്നൊക്കെ പറയുന്ന പോലെ തന്നു. നന്ദി

    ഇഷ്ടായി ….

    തോനെ ഹാർട്സ് …..

    ഏക – ദന്തി

    1. ശങ്കർ പി ഇളയിടം

      ?

Comments are closed.