എന്റെ ശിവാനി 4❤[anaayush] 248

പിറ്റേന്ന് രാവിലെ കുളിയും കഴിഞ്ഞ് ഇറങ്ങി വന്ന ശിവ എല്ലാവരുടെയും തിരക്ക് കണ്ട് എന്താണ് കാര്യമെന്ന് രാജിയോട് തിരക്കി.

 

പിണങ്ങി നടന്നിരുന്ന മരുമക്കളെ സ്വാഗതം ചെയ്യാനുള്ള മുത്തശ്ശിയുടെ തിടുക്കം കണ്ട് അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.പെട്ടന്നാണ് കുട്ടൻ അങ്ങോട്ടേക്ക് കയറി വന്നത്.അവനെ കണ്ടതും ശിവ അടുക്കളയിലേയ്ക്ക് നടന്നു.

 

“ശിവ ഒന്ന് നിന്നേ…. എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്….”

 

“എനിക്ക് ഒന്നും കേൾക്കണമെന്നില്ല… ഇന്നലെ കേട്ടത് തന്നെ ധാരാളം.. പിന്നേ…”

 

അവള് എന്തെങ്കിലും പറയുന്നതിന് മുൻപ് പുറത്ത് കാർ വന്ന ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ടേക്ക് വന്നു.പറഞ്ഞത് മുഴിവിപ്പിക്കാതെ ശിവ അവന്റെ അടുത്ത് നിന്നും നീങ്ങി നിന്നു.

 

അപ്പോഴേക്കും വീടിന്റെ മുൻപിൽ വന്നു നിന്ന കാറിൽ നിന്നും ശങ്കരനും രവിയും കുഞ്ഞുവും ഇറങ്ങി.വന്നപാടെ ചെരുപ്പ് പോലും അഴിച്ച് വെക്കാതെ കുഞ്ഞു ശിവയുടെ നേർക്ക് ഓടി.

 

“എടീ ചേച്ചീ…..കല്യാണ പെണ്ണേ…..”

 

കുഞ്ഞു……!!!!!!!എന്തൊക്കെയുണ്ട് വിശേഷങ്ങൾ?????

 

അച്ഛൻ എവിടെ????”

 

“ഓ….നിന്നെ കാണാൻ വേണ്ടി കൊതിച്ച് വന്ന എന്നെ അവൾക്ക് വേണ്ട….ഹും അച്ഛൻ മതിയത്രേ….”

 

“എന്റെ പൊന്നേ പിണങ്ങല്ലെ….നിന്നെ ഞാൻ വേണ്ടാന്നു വക്കുമോ….”

 

“ശിവ….”ശങ്കരന്റെ ശബ്ദം കേട്ടതും ശിവ അങ്ങോട്ട് ഓടി ചെന്ന് അയാളെ കെട്ടിപിടിച്ചു.

 

“എന്റെ അമ്മേ നിങ്ങളിത് കണ്ടോ…അച്ഛനും മോളും കൂടി കണ്ടാൽ പിന്നെ നമ്മളെ ഒന്നും വേണ്ടാ…എന്താ ചെയ്യാലെ…നമുക്കീ അച്ഛനെയും ചേച്ചിയെയും അങ്ങ് ഡിവോഴ്‌സ് ചെയ്താലോ….”

 

“എടീ കാന്താരി…..”രാജി കുഞ്ഞുവിൻെറ ചെവിക്ക് പിടിച്ചത് കണ്ടപ്പോൾ എല്ലാവരും ചിരിച്ചു.

 

അച്ഛന്റെ അടുത്തു നിന്നും ശിവ മാറി നിന്നത് കുട്ടന്റെ അടുതെയ്ക്കായിരുന്നു. അവനെ കണ്ടതും മാറി പോകാൻ നിന്ന ശിവയേ കുഞ്ഞു പിടിച്ച് നിർത്തി.

 

“ഹെല്ലോ മിസ്റ്റർ കുട്ടൻസ്….നൈസ് ടൂ മീറ്റ് യു….ഒരു കൈ താടോ മാഷേ….അതോ ഇനി ശിവ ആയിട്ട് മാത്രമേ കമ്പനി ആവത്തുള്ളൂ….നമുക്കും കൂടി ഒരു ചാൻസ് തരണം കേട്ടോ….

 

ഇവിടെ വന്ന അന്ന് മുതൽ കേൾക്കാൻ തുടങ്ങിയ പേരാ…ഇൗ കുട്ടന്റെ….

കുട്ടേട്ടൻ ഇന്ന് അങ്ങോട്ട് കൊണ്ടുപോയി ഇങ്ങോട്ട് കൊണ്ടുപോയി….ഹൊ എപ്പോൾ വിളിച്ചാലും ഇൗ പേര് തന്നെ…..

 

എനിവേ അയാം ഇമ്പ്രസ്സ്ട്…..”

 

കുട്ടന്റെ കൈയ്യും പിടിച്ച് ഇത്രയും പറഞ്ഞ് നിർത്തിയത് ശേഷം അവള് അവനോട് ഒന്നൂടെ ചേർന്ന് നിന്ന് ശബ്ദം സ്വല്പം താഴ്ത്തി കൊണ്ട് പറഞ്ഞു തുടങ്ങി.

 

“അതേ കുട്ടൻസ്സ്‌ രണ്ടെണ്ണം വീശുന്ന കൂട്ടത്തിൽ ആണെന്ന് ഞാൻ അറിഞ്ഞൂട്ടോ…ചമ്മൽ ഒന്നും വേണ്ടാ…ഇൗ ഞാനും ബിയറോക്കെ കുടിക്കും.ഇന്ന് വൈകീട്ട് എനിക്ക് കൂടി ഒരു ബോട്ടിൽ ബിയർ എത്തിക്കണം…ഹി ഹി…..”

 

കുഞ്ഞുവിനെ അൽഭുതത്തോടെ കുട്ടൻ നോക്കി നിൽക്കുന്നത് കണ്ട് അമ്മു ദേഷ്യത്തോടെ മുത്തശ്ശിയെ നോക്കി.അവർ തിരിച്ച് കണ്ണടച്ച് ഒന്നുമില്ല എന്ന അർഥത്തിൽ കാണിച്ചു.

 

പെട്ടന്ന് ശിവ കുഞ്ഞുവിനേ വലിച്ച് തന്നോട് അടുപ്പിച്ച് നിർത്തി.

 

വന്നിട്ട് അഞ്ച് മിനിട്ടെ ആയിട്ടുള്ളൂ എങ്കിലും ഒരു സെക്കൻഡ് പോലും വാ അടച്ചു വക്കാത്ത പ്രകൃതക്കരിയാണ് കുഞ്ഞു എന്ന് എല്ലാവർക്കും ബോധ്യമായി.

 

“അയ്യോ അച്ഛാ….നമ്മൽ കാറിൽ നിന്നും ഒരു സാധനം എടുക്കാൻ മറന്നില്ലേ…ചെ…ഇന്ന് വഴക്ക് ഉറപ്പാ….ഒരു സെക്കൻഡ് ഞാൻ ഇപ്പം വരാം….”

 

“ദേ ചേച്ചീ….നിനക്ക് ഞാനും അച്ഛനും കൂടി ഒരു സർപ്രൈസ് കൊണ്ട് വന്നിട്ടുണ്ട്…ബട്ട്‌ ആക്രാന്തം കാണിക്കല്ലെട്ടോ….”

 

“എന്തോന്നാ കുഞ്ഞു….”

 

“അതങ്ങ് കാണിച്ച് കൊടുക്കെന്റെ കുഞ്ഞു”ശങ്കരൻ പറഞ്ഞു…..

 

കുഞ്ഞു മാറി നിന്നതും പിന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ട് ശിവയുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു.

 

വിച്ചു!!!!!!! എന്ന് വിളിച്ചു കൊണ്ട് ശിവ അവനടുത്തെയ്ക്ക്‌ ഓടി ചെന്ന് അവനെ ഇറുകെ പുണർന്നു.

 

മുഖത്തുണ്ടായിരുന്നു ടെൻഷൻ ഒളിപ്പിച്ച് വച്ച് ഒരു പുഞ്ചിരി തൂകി വിച്ചു ശീവയെ തിരിച്ചും പുണർന്നു.കുഞ്ഞുവിന്റെ കൃത്രിമ ചുമ കേട്ടാണ് അവർ മാറിയത്.

 

രണ്ടു പേരും പരസ്പരം പുഞ്ചിരിച്ച് കൊണ്ട് മുത്തശ്ശിയുടെ അരികിൽ ചെന്ന് അനുഗ്രഹം വാങ്ങി.

 

പക്ഷേ ഇതൊന്നും കണ്ട് നിൽക്കാനുള്ള ത്രാണി ഇല്ലാതെ കുട്ടൻ മുകളിലേക്ക് കയറി.

അത്രയും നേരം തന്റെ ഉള്ളിലുണ്ടായിരുന്ന സങ്കടം ദേഷ്യമായി മാറാൻ ഇതിൽ കൂടുതലൊന്നും അവന് കാണേണ്ടായിരുന്നൂ.

 

കുട്ടൻ മുകളിലേയ്ക്ക് കയറി പോകുന്നത് കണ്ട് മുത്തശ്ശി അമ്മുവിനോടു മുകളിലേക്ക് പോകാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

 

റൂമിലേക്ക് കയറിയ കുട്ടൻ മേശപ്പുറത്തിരുന്ന എല്ലാ സാധനങ്ങളും വലിച്ച് താഴെയിട്ടു.പിന്നീട് കബോർഡ് തുറന്ന് ഇന്നലെ കുടിച്ച് ബാക്കി വച്ച കുപ്പിയേടുത്ത് കുടിക്കാൻ തുടങ്ങിയതും അമ്മു വന്ന് ആ കുപ്പി തട്ടി തെറിപ്പിച്ചു.

 

ആരാ എന്താന്ന് പോലും നോക്കാതെ കുട്ടന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു.

 

അടി കൊടുത്തതിനു ശേഷം മുഖമുയർത്തി നോക്കിയപ്പോഴാണ് കണ്ണുകൾ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന അമ്മുവിനെ അവൻ കണ്ടത്.

 

“അമ്മു ഞാൻ……”

 

“വേണ്ടാ കുട്ടെട്ടാ….ഏട്ടൻ ഇങ്ങിനെ കുടിക്കുന്നത് കാണാൻ വയ്യാതൊണ്ടാ ഞാൻ….” പറഞ്ഞത് മുഴുവിപ്പിക്കാതെ അമ്മു കുട്ടന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കരഞ്ഞ് തുടങ്ങി.

 

“അമ്മു….അയാം റിയലി സോറി…എന്റെ അപ്പോഴത്തെ മാനസികാവസ്ഥക്ക്‌ ഞാൻ ചെയ്ത് പോയതാ….”

 

“എനിക്ക് മനസ്സിലാകും കുട്ടെട്ടാ….കാരണം…ഞാനും ഒരാളെ ആത്മാർത്ഥമായി… സ്നേഹിക്കുന്നു

അത് അത്…..എനിക്ക് കുട്ടെട്ടനേ…”

 

അമ്മുവിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനും എന്നറിയാതെ കുട്ടൻ അങ്ങിനെ തന്നെ നിന്നു.ഇതേ സമയം രാജി പറഞ്ഞതനുസരിച്ച് വിച്ചുവിന്‌ മുറി കാണിച്ച് കൊടുക്കാൻ വരുകയായിരുന്നു ശിവ.

 

ശിവയും വിച്ചുവും പരസ്പരം കൈ കോർത്ത് പിടിച്ച് വരുന്നത് കണ്ടതും കുട്ടൻ അമ്മുവിനെ തന്നോട് ചേർത്ത് പിടിച്ചു.

 

 

 

ശിവയെ കണ്ടതും അമ്മു മുഖത്തൊരു കൃത്രിമ നാണം വരുത്തി കുട്ടന്റെ പിന്നിലോട്ടു മാറി നിന്നു.കുട്ടനിതൊന്നും ശ്രദ്ധിക്കാതെ ശിവയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

 

അന്നേരം ശിവയുടെ മുഖത്ത് മാറി മറയുന്ന ഭാവമെന്താണെന്ന് അറിയാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി കൊണ്ട് നിന്നു.

 

തിരിച്ച് അവനെ നോക്കി നിന്നിരുന്ന ശിവ പെട്ടന്നുള്ള വിച്ചുവിന്റ വിളിയിൽ ഒന്ന് ഞെട്ടി.

 

“ശിവ….എന്താ ഇങ്ങനെ നോക്കി നിൽക്കുന്നേ…എവിടെ എന്റെ റൂം….”

 

“അത് കുറ്റെട്ടാ….

അല്ല സോറി വിച്ചൂ…ഞാൻ…റൂം…പിന്നെ..”

 

“ഹേയ് ശിവ റിലാക്സ്….എന്ത് പറ്റി നിനക്ക്…..”

 

“ഒന്നുമില്ല വിച്ചു വാ…ഐ വിൽ ഷോ യുവർ റൂം”

 

അതും പറഞ്ഞ് അവന്റെ കൈ വിടുവിച്ച് ശിവ മുന്നിലായി നടന്നു പിറകെ വിച്ചുവും.

 

“ശിവ…. കാൻ ഐ ആസ്‌ക്ക് യു സംതിങ്..???”

 

“യാ…”

 

“പെട്ടന്ന് നിനക്ക് എന്താ പറ്റിയത്.വന്നപ്പോൾ കണ്ട സന്തോഷം ഒന്നും ഇപ്പൊൾ കാണുന്നില്ലല്ലോ…ആകെ മൈൻഡ് ഔട്ട് ആയത് പോലേ….ഇസ് എവരിതിംങ് ഓക്കെ????”

 

“ആ…എന്ത് പ്രോബ്ലം അയാം ഓക്കെ…ദേ ഇതാ നിന്റെ റൂം…പിന്നെ കുറച്ച് അപ്പുറത്ത് എന്റേതും ദാ നേരെ കാണുന്നത് കുഞ്ഞുവിന്റെ…എന്തേലും ആവശ്യം ഉണ്ടേൽ എന്നെ വിളിച്ചാൽ മതി….

 

നീ പെട്ടന്ന് ഫ്രഷ് ആയി വാ ഞാൻ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വയ്ക്കാം….”

 

“ഓക്കെ….”

 

അവിടെ നിന്നും ശിവ നേരേ രാജിയുടെ റൂമിലേക്ക് പോയി.അവളെ വീക്ഷിച്ച് കൊണ്ട് തൂണിനു മറവിൽ കുട്ടൻ നിൽപ്പുണ്ടായിരുന്നു.

 

*******

Updated: June 7, 2021 — 10:39 pm

56 Comments

  1. Innu kittoo?

    1. Yes afee
      ഇന്ന് 7 മണിക്ക് ഇടാൻ നോക്കാം

  2. ❤️❤️❤️???

    1. Vishakh ????

  3. ചേട്ടാ ഇനി vichu anno വില്ലൻ.എന്തോ എനിക്ക് അങ്ങനെ തോനുന്നു.edhayalum oru വമ്പൻ twist manakunund.
    എന്തായാലും katta waiting annu bro vegam അടുത്ത part idane.

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വമ്പൻ ട്വിസ്റ്റ്‌ ഒന്നും നോക്കണ്ട ചെറിയ കഥയ
      2 ഡേയ്‌സ് കഴിഞ്ഞ് ഇടാം next പാർട്ട്‌

      1. എന്തായാലും waiting

        ❤️❤️❤️❤️❤️❤️❤️

  4. Super??????????
    ??????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Suhail ??????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤??????????????????

  5. Vector njan thante oru big fan aanu ethupolulla kadhakalloke evidunnu kittunnu mwuthee….ee partum polichu….climaxinayi waiting….bro climax edumbol part ayi edalle ellam orumich edumo…its a request… With love RkD

    1. RkD?????
      എല്ലാരുടെയും കഥകൾ വായിക്കാൻ ഞാൻ നോക്കും ഇടക്ക് കിട്ടുന്നത് ഞാൻ ഇങ്ങനെ എടുക്കും
      നീ ഉദ്ദേശിച്ചത് പേജ് ബ്രേക്ക് ആണോ
      ആണെങ്കിൽ 2 ആയി ഇടാം

    2. RKd bro ഉദ്ദേശിച്ചത് pdf ആയി idan annu

  6. Adipoli mwoone❤❤

    1. Afee ????

  7. ❤️❤️❤️❤️

    1. ❤RM❤
      ??????

  8. അടിപൊളി അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. MAcBETH ❤❤❤❤❤
      WAIT CHAYYY ❤❤

  9. സഹോ ഇന്നാണ് 4 ഭാഗവും വായിച്ചത്

    നന്നായിരുന്നു. ലയിച്ചിരുന്നാണ് വായിച്ചത്.

    ??♥️♥️♥️?♥️?♥️??

    1. നർദാൻ ❤❤❤❤❤
      Thanks bro
      തന്റെ പേരെഴുതാൻ കൊറേ കഷ്ടപ്പെട്ടു

  10. Perfect kk ????
    Next part climax aanennu kandu
    I am waiting?.
    ????????

    1. Comrade
      അതെ next പാർട്ടോടുകുടി തീർന്നു
      Wait ചെയ്തോ 3 ഡേയ്‌സ് കഴിഞു കാണണം

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. രുദ്ര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  12. vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
    ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.

    baaki aarelum pooripicho.

  13. vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
    ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.

    baaki aarelum pooripicho. hihihihihihhihihihihihiihiih…………………………….

    1. Anonymous
      നിയെ ഇങ്ങനെ തന്നെ കുറച്ചൂടെ എഴുതി
      നല്ലൊരു കഥയായി പബ്ലിഷ് ചെയ്
      ആ എഴുത്തുകാരൻ പോലും ഇങ്ങനെ ചോദിച്ചില്ലലോ

  14. വിശാഖ്

    Adutha partodu koodi kuttanum sivayum onnikkunnathayirikum alle..?? Angana akane ??

    1. വിശാഖ് ❤❤❤
      സംശയം ആണ്

  15. രാവണപ്രഭു

    അയ്യോ ഒരു പാർട്ടും കൂടെ ഒള്ളോ….

    1. രാവണ ????
      പിന്നെ ഇത് രാമായണം അല്ല രാവണ
      ചെറിയൊരു കഥ

  16. Nice …. adyatha pole oru attraction koranjo ena oru feel thoni.. Chelop enik matram avam….. But over all i love the story … Kuttane avale nastam akum ene feel thonanila entho oru twist manakununde……. Adutha part le ariyam…….

    1. എനിക്കും ഇത് വായിച്ചപ്പോൾ അങ്ങനെ thonni unnikutta
      ഹീറോ ഹീറോയിന് തമ്മിൽ ഒരു അകൽച്ച വന്നതുകൊണ്ട് തോന്നുന്നതാവും

  17. നിധീഷ്

    ♥♥♥

    1. നിധിഷ് broooo ?????

  18. കുഞ്ഞുന് വിചുവിന് ഇഷ്ടമാണെന്നു തോന്നുന്നു….. അമ്മു എന്തിനാ വെറുരുതെ സമയം കളയുന്നെ…… ഈ ഭാഗവും പൊളിച്ചു ശിവ എന്ത് പറയുമെന്ന് കാണാം…

    1. Sidh??? നീ ഇങ്ങനെ ഒന്നും ചിന്തിക്കരുത്

      ശിവ എന്തും പറയാം

    1. Reghu?????

  19. കുട്ടൻ – ശിവ
    വിച്ചു – കുഞ്ഞു …
    അങ്ങനെ വരട്ടെ ………,

    പവി അവളെ ഒഴിവാക്കാൻ ജെനുവിനായ ഒരു കാരണം ഉണ്ടങ്കിൽ അമ്മുവും പവിയും ഒന്നിക്കട്ടെ

    1. അനു ❤❤❤❤
      നോക്കാം…. എന്താവുന്ന്
      Next പാർട്ട്‌ last ആണേ

      1. ithra pettann last ayo.. sed aayi

        1. എഴുതി വെച്ചേക്കുന്നത് അല്ലെ bro

  20. ❤️❤️❤️❤️❤️❤️❤️❤️

    1. മണ്ടൻ ❤❤❤❤❤❤❤❤❤??????????????????????????????????????❤❤❤??❤❤??❤❤???❤?????
      ??

  21. ഇരിഞ്ഞാലക്കുടക്കാരൻ

    കൊള്ളാം പൊളി സാനം മൈ#₹@%

    1. ????ആ ലാസ്റ്റ് പറഞ്ഞത് എന്നെയാണെന്ന് എനിക്ക് അറിയാം
      ഒറ്റ പാർട്ട്‌ ആയി ഇട്ടാൽ കൊറേകാണും അതുകൊണ്ട ഞാൻ ഇങ്ങനെ ഇട്ടത്
      Next ലാസ്റ്റ് പാർട്ടാ

    1. ST കുട്ടാ ❤❤??

    1. Sarath ❤❤❤❤

    2. ♥️♥️♥️

      1. Vishnu Njr
        ❤❤❤❤❤❤❤❤
        Njr എന്താ???

        1. Neyma❤️❤️❤️❤️

Comments are closed.