എന്റെ മകൾ 153

ഡീീ…… പെണ്ണിനെ അടിക്കുന്നത് തെറ്റാണന്ന് അറിയാം പക്ഷേ ദേഷ്യം കൊണ്ട് ഒന്ന് പൊട്ടിച്ചു കൊടുത്തു

എന്റെ മോളെ തല്ലി പഠിപ്പിക്കാൻ നീ ആരാടി

ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ നീ തലയിൽ കയറി നിരങ്ങാൻ തുടങ്ങിയോ?

അത് അവൾ ഭക്ഷണം കളഞ്ഞപ്പോൾ എനിക്കി ദേഷ്യം വന്നപ്പോൾ ഞാൻ അടിച്ചതാ അവൾ വിക്കി വിക്കി വാക്കുകൾ പറഞ്ഞു ഒപ്പിച്ചു

എന്റെ മോള് ഭക്ഷണം കളഞ്ഞിട്ടുണ്ടങ്കിൽ അത് ഞാൻ കഷ്ട്ടപെട്ട് ജോലി എടുത്ത കാശ് കൊണ്ടാണ് അല്ലാതെ നിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നത് അല്ല !

അപ്പോയെക്കും ഉമ്മ കയറി വന്ന്

ഉമ്മ ഇത് എവിടെ പോയതാ മോള് സ്കൂൾ വിട്ട് വരുമെന്ന് അറിയില്ലേ
അതിന് ഇവള് ഇവിടെ ഉണ്ടല്ലോ !

ഇവള് എവിടെ ഉണ്ടായിട്ട് എന്താ കാര്യം എന്റെ മോളെ തല്ലി കൊല്ലാനോ?

നീ എന്ത് കുന്തം കണ്ട് നിക്കുവാ ഇറങ്ങി പോടീ….

നീ വന്നാൽ എന്റെ മോൾക്ക്‌ നല്ലൊരു ഉമ്മയാവു എന്ന് ഞാൻ കരുതി അതുകൊണ്ട് മാത്രം ആണ് ഉമ്മാന്റെ വാക്ക് തട്ടാതെ ഞാൻ നിന്നെ എന്റെ ഭാര്യയായി കെട്ടി എഴുന്നള്ളിച്ചത് !

ഇനി നിന്റെ ആവശ്യമില്ല നിനക്ക് പോവാ

ഒരു കാര്യം മനസ്സിലായി ഒരായിരം ഉമ്മ വന്നാലും സ്വന്തം പെറ്റ ഉമ്മാക്ക് പകരമാവില്ല ആരും ഉമ്മാക്ക് പകരം വെക്കാൻ ഈ ലോകത്ത് ഒന്നും തന്നെയില്ല