എന്റെ മകൾ 153

ഇതുവരെയും നിങ്ങൾ എങ്ങിനെ ആയി എന്ന് എനിക്കി അറിയണ്ട പക്ഷേ ഇന്നുമുതൽ ഇവൾ ഈ റൂമിൽ വേണ്ട

മോള് അവളെ സംസാരം കേട്ട് പേടിച്ചു നിക്കുവാ എന്റെ തോളിൽ കിടന്ന് എന്റെ കഴുത്തിൽ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു

അവളുടെ സംസാരം ഉമ്മ പുറത്ത് നിന്ന് കേട്ടിട്ട് ആവും എന്നെ വിളിച്ചു പറഞ്ഞു മോനെ മോളെ ഇവിടെ കിടത്തിക്കോ ?

എന്റെ റസി മരിച്ചതിനു ശേഷം ഒരു ദിവസം പോലും എന്റെ മോള് ഞാനില്ലാതെ ഉറങ്ങിയിട്ടില്ല അവൾക്ക് ഞാൻ വേണം ഉറങ്ങാൻ കഥകൾ പറഞ്ഞു ഞാൻ അവളെ ഉറക്കാറാ പതിവ്

എന്റെ തോളിൽ നിന്ന് മോളെ പിടിച്ചു വാങ്ങി അവൾ ഉമ്മാന്റെ റൂമിൽ കൊണ്ട് പോയി കിടത്തി !!

ദിവസങ്ങൾ കഴിഞ്ഞിട്ടു അവളെ ഒരു ഭാര്യയായി അംഗീകരിക്കാൻ എനിക്കി കഴിഞ്ഞില്ല അതിന്റെ കലിപ്പ് അവൾക്ക് നന്നായിട്ട് എന്നോട് ഉണ്ടായിരുന്നു

പതിവുപോലെ ഞാൻ ജോലി കഴിഞ്ഞു വരുന്നത് കാത്ത്‌ എന്റെ മോൾ ഉമ്മറത്തു നിൽക്കുന്നത് പതിവാ പക്ഷേ ഇന്ന് കണ്ടില്ല

ചിന്നുമോളെ……..എന്തുപറ്റി എന്റെ മോൾക്ക്‌

നെറ്റിയിൽ കൈ വെച്ച് നോക്കിയപ്പോൾ പനി ഒന്നും ഇല്ല മോളെ എന്താ പറ്റിയത് എന്റെ മോൾക്ക്‌ ചിന്നു…….

ഉമ്മാ……… ഡീ ഉമ്മ എവിടെ ?

എനിക്കി അറിയില്ല പോയി നോക്ക് ?

മോള് എന്താ കിടക്കുന്നത് അത് എന്നോടാണോ ചോദിക്കുന്നത് പുന്നാര മോളോട് തന്നെ അങ്ങ് ചോദിക്കി

മോളെ ഉപ്പാനെ ഇങ്ങനെ ടെൻഷനാക്കല്ലേ കാര്യം പറ

അത് കേട്ടതും എന്നെ കെട്ടിപ്പിടിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു !

ഉപ്പാ ആ ഉമ്മാനെ എനിക്കി വേണ്ട ചീത്തയാ

എന്താ മോളെ കാര്യം…… അവളെ ഉടുപ്പ് പൊക്കി കാണിച്ചു തന്നു അവൾ എന്റെ മോളെ അടിച്ച പാടുകൾ ഒന്നല്ല ഒരുപാട് ഉണ്ട് ഇന്നുവരെ ഞാൻ ഒരു വാക്ക് കൊണ്ട് പോലും എന്റെ മോളെ വേദനിപ്പിച്ചിട്ടില്ല . എന്നിട്ട് എവിടുന്നോ കേറി വന്ന ഒരുത്തി എന്റെ മോളെ തല്ലി എന്ന് അറിഞ്ഞപ്പോൾ എന്റെ രക്തം തിളച്ചു