എന്റെ മകൾ 157

പിന്നെ അവൾക്ക് സഹിക്കാൻ പറ്റില്ല പിന്നെ നീ എന്താ അവളോട്‌ പറയാൻ പോവുന്നത് ഉമ്മയെ ചോദിക്കുമ്പോൾ

അന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ ഒരു വിവാഹം കഴിക്കാൻ പക്ഷേ നീ കേട്ടില്ല

പറയാൻ എല്ലാവർക്കും പറ്റും പക്ഷേ എന്റെ റസിയുടെ സ്ഥാനത്ത്‌ വേറെ ഒരു പെണ്ണിനെ എനിക്കി ചിന്തിക്കാൻ പോലും പറ്റില്ല !!

മോനെ ഉമ്മാക്ക് പ്രായം ആയി വരുകയാ

ഈ ഉമ്മ ഇനി എത്ര കാലം ഉണ്ടാകും എന്ന് ഒന്നും പറയാൻ പറ്റില്ല …

ഉമ്മാ എന്താ പറഞ്ഞു വരുന്നത് എന്റെ മോൻ വേറെ ഒരു വിവാഹം കഴിക്കണം

ഉമ്മാ……… എനിക്കി അതിന് പറ്റും എന്ന് തോന്നുണ്ടോ ?

നിനക്ക് വേണ്ടിയല്ല നിന്റെ മോൾക്ക്‌ വേണ്ടി

അവൾ വളർന്ന് വരികയാ ഒരു ഉപ്പാനോട് പറയാൻ പറ്റാത്ത പല കാര്യങ്ങളും അവൾക്ക് ഉമ്മാനോട് പറയാൻ ഉണ്ടാകും

അതുകൊണ്ട് ഞാൻ പറയുന്നത് ഒന്ന് എന്റെ മോൻ കേൾക്ക്‌ !

അങ്ങിനെ ഉമ്മാന്റെ ഇഷ്ട്ടം പ്രകാരം ഉമ്മ തന്നെ എനിക്കി ഒരു പെണ്ണിനെ കണ്ട് പിടിച്ചു

ചിന്നുമോളോട് ഉമ്മ പറഞ്ഞു അതാണ് അവളെ ഉമ്മയെന്ന് മോള് ഉമ്മാ വിളിച്ചാൽ മതി ട്ടോ എന്നു പറഞ്ഞു കൊടുത്തു

അവൾക്ക് നല്ല സന്തോഷമായിരുന്നു ഒരു ഉമ്മാനെ കിട്ടിയ സന്തോഷം കുറെ ദിവസങ്ങൾക്ക് ശേഷം എന്റെ മോളെ സന്തോഷം ഞാൻ കണ്ടു !

രാത്രി അവൾ എന്റെ കൂടെയെ കിടക്കും ഞാനില്ലാതെ അവൾ ഉറങ്ങില്ല !

പതിവുപോലെ ഞാനും മോളു കിടക്കാൻ റൂമിൽ എത്തി !

എന്താ ഇത് അവൾ ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു എന്ത് ഇവളെ കൊണ്ടാണോ കിടക്കാൻ വരുന്നത് ?

ഞാനും ഇവള് ഒരുമിച്ച് ആണ് കിടക്കാറ് ആയിക്കോട്ടെ അല്ലെന്ന് ഞാൻ പറഞ്ഞില്ല

പക്ഷേ ഇന്നുമുതൽ ഇവൾ ഇവിടെ വേണ്ട

നിങ്ങളെ ഉമ്മാന്റെ അടുത്ത് കൊണ്ട് പോയി കിടത്ത്‌ പെൺകുട്ടിയാണ് എപ്പോഴും നിങ്ങളെ അടുത്ത് നിങ്ങളെ ചൂട് കൊണ്ട് കിടത്താൻ ആണോ ഉദ്ദേശം